ചരിത്രത്തില്‍ ഇടം പിടിച്ച പ്രധാന സംഭവങ്ങളുടെ തീയതി മുതല്‍ വേണ്ടപ്പെട്ടവരുടെ പിറന്നാളുകള്‍, വിവാഹ വാര്‍ഷികങ്ങള്‍ വരെ ഒന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നില്ലെന്ന് പലരും പരാതി പറയാറുണ്ട
അടുപ്പില്‍ പാല്‍ തിളപ്പിക്കാന്‍ വച്ചത് മറന്ന് വേറെ എവിടെയെങ്കിലും ചെന്ന് നില്‍ക്കുക, പ്രധാനപ്പെട്ട ഒരു സ്ഥലത്തേക്ക് പോകുമ്ബോള്‍ കൈവശം വയ്‌ക്കേണ്ട രേഖകള്‍ മറക്കുക, ആളുകളുടെ പേരുകള്‍ ഓര്‍മ്മിച്ചെടുക്കാന്‍ പറ്റാതെ വരിക, പരീക്ഷയ്‌ക്ക് പഠിച്ചുവച്ച പലതും മറന്നുപോവുക തുടങ്ങി മറവികള്‍ പല തരമാണ്. എങ്ങനെ നമുക്ക് ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കാം. അതിനുള്ള ചില മാര്‍ഗങ്ങള്‍ ഇതാ..
ഓര്‍മ്മ ശക്തി കൂട്ടാന്‍ മധുരം കഴിക്കുന്നത് കുറയ്‌ക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആഹാരത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലായി ഉപയോഗിക്കുന്നവരെയും കുറവ് കഴിക്കുന്നവരെയും പഠനത്തിന് വിധേയമാക്കിയപ്പോഴാണ് ഈ വിവരം പുറത്തുവരുന്നത്. ദിവസവും വലിയ അളവില്‍ മധുരം കഴിക്കുന്നവരേക്കാള്‍ ഓര്‍മ്മ ശക്തി കുറച്ച് മധുരം കഴിക്കുന്നവര്‍ക്കുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.മത്സ്യവും അനുബന്ധ ആഹാര സാധനങ്ങളും കഴിക്കുന്നത് ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളാണ് ഇതിന് സഹായിക്കുന്നത്.
ധ്യാനം ചെയ്യുന്നത് നല്ലതാണ്. ശരീരത്തിന് മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും മെഡിറ്റേഷന്‍ ഗുണം ചെയ്യും. ഇത് ഓര്‍മ്മ ശക്തി കൂട്ടാനും സഹായിക്കും.ഉയരത്തിനും പ്രായത്തിനുമനുസരിച്ചുള്ള ശരീര ഭാരം നിലനിര്‍ത്തുന്നതും ഓര്‍മ്മ ശക്തിയുണ്ടാകാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിലും മറവി പ്രശ്‌നങ്ങളുണ്ടാകാം. അതിനാല്‍ ശരീരത്തിന് ആവശ്യമായ ഉറക്കം ദിവസവും നല്‍കാന്‍ ശ്രദ്ധിക്കുക.ഓര്‍മ്മ ശക്തിയെ വികസിപ്പിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള മൊബൈല്‍ ഗെയിമുകള്‍ ശീലമാക്കുന്നതും നല്ലതാണ്. ശരീരത്തില്‍ വിറ്റമിന്‍ ഡിയുടെ കുറവുണ്ടാകുന്നതും ഓര്‍മ്മശക്തിയെ ബാധിച്ചേക്കാം.