രാജസ്ഥാന്‍: അധ്യാപകനിയമന പരീക്ഷയുടെ ചോര്‍ന്ന ചോദ്യപേപ്പറുകള്‍ രാജസ്ഥാനില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന് കണ്ടെത്തി.
42 ഉദ്യോഗാര്‍ഥികള്‍ ബസ്സിലുണ്ടായിരുന്നു. പരീക്ഷാര്‍ഥികളുമായി എത്തുന്ന ബസ്സില്‍ ചോദ്യപേപ്പറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് ബസ് തടഞ്ഞ് പരിശോധിച്ചത്. രാജസ്ഥാനില്‍ ഉദയ്പുരിനടുത്തുവെച്ചാണ് ബസില്‍ നിന്നും ചോദ്യപേപ്പറുകള്‍ കണ്ടെത്തിയത്.
ചോദ്യപേപ്പര്‍ ചോര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ, പരീക്ഷ ആരംഭിക്കുന്നതിന് തൊട്ടുമുമ്ബ് പരീക്ഷ റദ്ദാക്കിയിരുന്നു.വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു ബസിലുണ്ടായിരുന്ന നാല്‍പതുപേര്‍ക്കും പേപ്പര്‍ ചോര്‍ന്നുകിട്ടിയത്. ഇവരില്‍ ഏഴോളം പേര്‍ യഥാര്‍ത്ഥ ഉദ്യോഗാര്‍ത്ഥികളലെന്നും കണ്ടെത്തി.ഉദ്യോഗാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ സഹായിച്ചിരുന്ന 7 സ്വകാര്യ-സര്‍ക്കാര്‍ സര്‍വീസിലുള്ള അധ്യാപകരും ബസ്സിലുണ്ടായിരുന്നു.
ഇയാള്‍ 5 ലക്ഷം രൂപ മുതല്‍ 8 ലക്ഷം രൂപ വരെ ഓരോ ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും കൈക്കലാക്കിയെന്നും അന്വേഷണത്തില കണ്ടെത്തിയിട്ടുണ്ട്.സീനിയര്‍ അധ്യാപക നിയമനത്തിനുള്ള പരീക്ഷയായിരുന്നു ശനിയാഴ്ച്ച നടക്കേണ്ടിയിരുന്നത്. നാലുലക്ഷത്തോളം പേരായിരുന്നു പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നത്.
രാജസ്ഥാന്‍ പബ്ലിക്ക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന പരീക്ഷകളില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടാവുന്ന ഒമ്ബതാമത്തെ പ്രധാനപരീക്ഷയാണിത്. അധ്യാപകനിയമന പരീക്ഷയിലെ പൊതുവിഞ്ജാനത്തിന്റെ ചോദ്യപേപ്പറാണ് ചോര്‍ന്നത്.
മാറ്റിവെച്ച പരീക്ഷയ്ക്ക് പകരം ഡിസംബര്‍ 29 ഞായറാഴ്ച പരീക്ഷ നടത്തും. കഠിനാധ്വാനികളായ യുവാക്കളോട് നീതികേട് കാണിക്കുകയില്ലെന്നും മറ്റുള്ള പരീക്ഷകള്‍ സാധാരണ നിലയില്‍ നടക്കുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത് അറിയിച്ചിരുന്നു.