തിരുവനന്തപുരം
കള്ളിക്കാട്, മുണ്ടവന്‍കുന്ന് സുബീഷ് ഭവനില്‍ സുബീഷ്(37) ആണ് അറസ്റ്റിലായത്. നെയ്യാര്‍ഡാം സ്വദേശിനിയുടെ പരാതിയില്‍ തിരുവനന്തപുരം റൂറല്‍ സൈബര്‍ക്രൈം പൊലീസ് രജിസ്റ്റര്‍ ചെയ്ത പരാതിയിലാണ് സുബിഷിനെ അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ ആപ്പുകളിലൂടെ സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൌണ്ടുകള്‍ തുടങ്ങി യുവതികളുമായി ചാറ്റ് ചെയ്താണ് ഇയാള്‍ നഗ്നചിത്രങ്ങള്‍ സംഘടിപ്പിച്ചത്. കുടുംബപ്രശ്നങ്ങള്‍ മാറാന്‍വേണ്ടി നഗ്നപൂജ ചെയ്യാനെന്ന് വിശ്വസിപ്പിച്ചാണ് സുബീഷ് നഗ്നചിത്രങ്ങളും വീഡിയോയും വാങ്ങിയിരുന്നത്.
എന്നാല്‍ യുവതികളുടെ നഗ്നചിത്രങ്ങളും വീഡിയോയും മറ്റ് സൈറ്റുകളിലൂടെ പ്രചരിപ്പിക്കുകയാണ് സുബീഷ് ചെയ്തിരുന്നത്. നെയ്യാര്‍ഡാം സ്വദേശിനിയായ യുവതിയുമായി ചാറ്റ് ചെയ്യുകയും ഭര്‍ത്താവും കുഞ്ഞും മരണപ്പെട്ട് പോകാന്‍ സാധ്യതയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ നഗ്നചിത്രങ്ങളും വീഡിയോയും നഗ്നപൂജയ്ക്കുവേണ്ടി കൈക്കലാക്കിയത്. എന്നാല്‍ നഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ വഴി പരാതിക്കാരിയുടെ ചിത്രങ്ങളും വീഡിയോയും പ്രതി അയച്ചുനല്‍കുകയാണ് ചെയ്തത്. ഇത് മനസിലാക്കിയതോടെയാണ് യുവതി പരാതി നല്‍കിയത്