പുതുവര്‍ഷാഘോഷങ്ങളുടെ വേളയില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് സാധ്യത: ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

ബുദാബി: പുതുവര്‍ഷാഘോഷങ്ങളുടെ വേളയില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി യുഎഇ.

ജാഗ്രത പുലര്‍ത്താന്‍ രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളോടും, വ്യക്തികളോടും യു എ ഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ നിര്‍ദ്ദേശം നല്‍കി. ഡിജിറ്റല്‍ സേവനങ്ങളുടെ ഉപയോഗം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ അവധിദിനങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാനായി സ്ഥാപനങ്ങള്‍ സൈബര്‍ സെക്യൂരിറ്റി നയങ്ങള്‍ നടപ്പിലാക്കണം.. സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതും വളരെ പ്രധാനമാണ്. പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്കിടയില്‍ ഇത്തരം ആക്രമണങ്ങളെക്കുറിച്ചുളള ബോധവത്കരണം നല്‍കുന്നത് പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്ക് ഏറെ പ്രധാനമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

സ്ഥാപനങ്ങളില്‍ സൈബര്‍ സെക്യൂരിറ്റി നടപടിക്രമങ്ങള്‍ ശക്തമാക്കാനും, വ്യക്തികള്‍ക്കിടയില്‍ ഇത്തരം ആക്രമണങ്ങളെക്കുറിച്ച്‌ അവബോധം നല്‍കണമെന്നും കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news