സോളാര്‍ പീഡന കേസ്; ഉമ്മന്‍ ചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കും ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും എ.പി.അബ്ദുള്ളക്കുട്ടിയെയും സിബിഐ കുറ്റവിമുക്തരാക്കി.
തിരുവനന്തപുരം സിജെഎം കോടതിയില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സിബിഐ നല്‍കി.

2012 ഓഗസ്റ്റ് 19 ന് ക്ലിഫ് ഹൗസിലെത്തിയപ്പോള്‍ ടൈനിങ് ഹാളിന് സമീപത്തെ അതിഥികളെ സ്വീകരിക്കുന്ന മുറിയില്‍ വച്ച്‌ ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി. 2013 ല്‍ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ വച്ച്‌ പീഡിപ്പിച്ചുവെന്നാണ് അബ്ദുള്ളക്കുട്ടിക്കെതിരായ ആരോപണം. ഈ ആരോപണം വസ്തുതാ വിരുദ്ധമാണെന്നും തെളിവുകളില്ലെന്നുമാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.കേസുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിലും മസ്കറ്റ് ഹോട്ടലിലും സിബിഐ തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സോളാര്‍ പീഡന കേസില്‍ ആറു കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തത്. സോളാ‍ര്‍ പദ്ധതിക്ക് സഹായം വാദ്ഗാനം ചെയ്ത് മന്ത്രിമന്ദിരങ്ങളിലും അതിഥി മന്ദിരങ്ങളിലും വച്ച്‌ പീഡിപ്പിച്ചുവെന്നാണ് കേസ്. എന്നാല്‍, പീഡന ആരോപണത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഈ ആറു കേസുകളിലെയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി.

നേരത്തെ, കേസിലുള്‍പ്പെട്ട ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍, കെ.സി.വേണുഗോപാല്‍ എന്നിവരെയും സിബിഐ കുറ്റവിമുക്തരാക്കിയിരുന്നു. ക്രൈംബ്രാഞ്ച് ആയിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട്, പിണറായി സര്‍ക്കാരാണ് കേസ് സിബിഐക്ക് കൈമാറിയത്.

spot_img

Related Articles

Latest news