ഇന്ത്യയില്‍ കണ്ടുപിടിക്കപ്പടുന്ന ഏറ്റവും സാധാരണമായ കാന്‍സറാണ് ശ്വാസകോശാര്‍ബുദം. കാന്‍സര്‍ ബാധിച്ചുളള മരണത്തില്‍ ഏറിയ പങ്കും ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്നാണ്.
- ശ്വാസകോശ അര്‍ബുദത്തിനുളള ഏറ്റവും പ്രധാന കാരണം പുകയിലയുടെ ഉപയോഗമാണ്
- ശ്വാസകോശ അര്‍ബുദത്തില്‍ പുകയിലയുടെ സ്വാധീനം പല പഠനങ്ങളിലും സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുളളതാണ്
- പുകവലിക്കുന്നവരില്‍ ശ്വാസകോശ അര്‍ബുദം വരാനുള്ള സാധ്യത പുകവലിക്കാത്തവരേക്കാള്‍ 30 മടങ്ങ് അധികമാണ്
- യുവതലമുറ പുകവലിയെ നിസാരമായി കാണുന്നു; പ്രായപൂര്‍ത്തിയായ ശേഷവും പലരും ഈ ശീലം തുടരുകയാണ്
- രോഗനിര്‍ണ്ണയത്തിനു ശേഷവും പുകവലി തുടരുന്ന രോഗികള്‍ക്ക് പലപ്പോഴും അര്‍ബുദ ചികിത്സ ഫലിക്കാതെ പോകുന്നു
- വര്‍ദ്ധിച്ചുവരുന്ന പുകവലിയുടെ ഉപയോഗമാണ് ശ്വാസകോശ അര്‍ബുദ രോഗികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നത്
- സര്‍ജറി, കീമോ തെറാപ്പി, റേഡിയേഷന്‍ തെറാപ്പി, ടാര്‍ഗെറ്റെഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി പോലുള്ള ചികിത്സാ രീതികളാണ് വ്യാപകമായി നടത്തുന്നത്
- പ്രാരംഭ ഘട്ടത്തില്‍ രോഗനിര്‍ണയം നടത്തിയാല്‍ 70%-ത്തിലധികം രോഗവും സുഖപ്പെടുത്താന്‍ കഴിയും