ശരീരത്തിന് മാത്രമല്ല മനസ്സിന്റെ ആരോഗ്യത്തിനും നല്ല ഉറക്കം അനിവാര്യമാണ്. മാനസിക സമ്മര്‍ദം കുറച്ച് മൂഡ് മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. എന്നാല്‍ എട്ട് മണിക്കൂര്‍ തുടര്‍ച്ചയായി ഉറങ്ങുന്നതിന്റെ ഗുണങ്ങളെല്ലാം പുലര്‍ച്ചെ രണ്ട് മണിക്കോ മൂന്ന് മണിക്കോ ഉറങ്ങി രാവിലെ പത്ത് – പതിനൊന്ന് മണിക്ക് എഴുന്നേറ്റാല്‍ ലഭിക്കുമോ? ഇല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേല്‍ക്കുന്നതാണ് നല്ലത്. കാരണം സൂര്യോദയത്തിനും അസ്തമയത്തിനും അനുസരിച്ചാണ് ശരീരത്തിലെ ജൈവ ഘടികാരമായ സിര്‍ക്കാഡിയന്‍ റിഥം ക്രമപ്പെടുത്തുക. ഒരു ദിവസം നമ്മുടെ ശരീരത്തില്‍ അടിഞ്ഞ് കൂടുന്ന മാലിന്യങ്ങളെ നീക്കം ചെയ്ത് ശരീരം സ്വയം ശുദ്ധീകരിക്കുന്ന പ്രക്രിയ പുലര്‍ച്ചെയാണ് നടക്കുന്നത്. കരള്‍ പുലര്‍ച്ചെ ഒരുമണിക്കും മൂന്നിനും ഇടയില്‍ ഈ പ്രക്രിയയില്‍ ഏര്‍പ്പെടുന്നു. ശ്വാസകോശം പുലര്‍ച്ചെ മൂന്ന് മണിക്കും അഞ്ചിനും ഇടയില്‍ സ്വയം ശുദ്ധീകരിക്കുന്നു. ഈ സമയമെല്ലാം പരിപൂര്‍ണ വിശ്രമം ലഭിക്കുന്ന ഉറക്കത്തിലായിരിക്കണം ശരീരം. താമസിച്ച് ഉറങ്ങുമ്ബോള്‍ നമ്മുടെ പല അവയവങ്ങള്‍ക്കും ഇങ്ങനെ സ്വയം നവീകരിക്കാനുള്ള അവസരം ലഭിക്കാതെയാകും.
രാത്രി 11മണിക്ക് ഉറങ്ങി രാവിലെ ഏഴ് മണിക്ക് എഴുന്നേല്‍ക്കുന്നതാണ് ഏറ്റവും അനുയോജ്യമായ സമയം .