മുക്കം: മുക്കം മുസ്ലീം ഓർഫനേജ് ഹൈസ്ക്കൂൾ 92 എസ്.എസ്.എൽ.സി ബാച്ചിലെ സഹപാഠികൾ ജലയാത്ര നടത്തി. ചാലിയാർ പുഴയിൽ കൂടി ബോട്ടിലാണ് കുടുംബത്തോടൊപ്പം ഉല്ലാസയാത്ര സംഘടിപ്പിച്ചത്. രാവിലെ മുറിഞ്ഞുമാട് നിന്ന് ആരംഭിച്ച യാത്ര ചാലിയാറിൻ്റെ ഓളങ്ങളെ തൊട്ടും തലോടിയുമായി എടവണ്ണ വരെ പാട്ടും ആട്ടവുമായി ഒരു പകൽ മുഴുവൻ ചിലവഴിച്ച് വൈകിട്ടോടെയാണ് യാത്ര അവസാനിപ്പിച്ചത്.
നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ 92 ബാച്ചിലെ ഈ സൗഹൃദ കൂട്ടായ്മ ഇതിന് മുമ്പും ഇത്തരം പരിപാടികൾ സംഘടിപ്പിച്ചിരുന്നു. വിവിധ മേഖലകളിൽ ജേലി ചെയ്യുന്നവർ, ലീവിനെത്തിയ പ്രവാസികൾ, അതോടൊപ്പം കുടുംബിനികൾ മുതൽ എല്ലാവിധ തിരക്കുകളും മാറ്റി വെച്ച് അൻപതിൽപരം ആളുകൾ പങ്കെടുത്ത ഈ യാത്ര തികച്ചും വേറിട്ടെ അനുഭൂതി സമ്മാനിച്ചെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഉടനെ മറ്റൊരു യാത്രയ്ക്ക് തയ്യാറെടുക്കണമെന്ന് ഓർമ്മപ്പെടുത്തിയാണ് സഹപാഠികൾ യാത്ര അവസാനിപ്പിച്ചത്.
പി.എം ഹബീബ് റഹിമാൻ, ഇബ്രാഹിം ചക്കിങ്ങൽ,ജമാൽ താത്തൂർ, ഹഫ്സത്ത് കൂളിമാട്, റംല വാലില്ലാപുഴ, എന്നിവർ പരിപാടി കോർഡിനേറ്റ് ചെയ്തു. ഉമശ്രീ പന്നിക്കോട്, മൊയ്തീൻകോയ കാരശ്ശേരി, അബ്സാർ വാളക്കുണ്ടൻ,ബാബു മുക്കം, സലീം പുത്തൂർ, സമദ് നരിക്കുനി, ജമാൽ കള്ളൻതോട്, മുജീബ് മുടൂർ, നാസർ ഓടമണ്ണിൽ, ബാബു ഗോതമ്പ റോഡ്, ഷമീറ നെല്ലിക്കാപറമ്പ് ,സെൽമ മുക്കം, ഷീബ ഓമശ്ശേരി, റംല നീലേശ്വരം, നൂർജഹാൻ, ഫാത്തിമ ചെറുവാടി എന്നിവർ സന്നിഹിതരായി.