മലപ്പുറം: തോട്ടിലെ മലിന ജലം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത തട്ടുകടയ്‌ക്ക് പൂട്ടിട്ട് വാര്‍ഡ് കൗണ്‍സിലര്‍.
കരിപ്പൂര്‍ വിമാനത്താവള റോഡിലെ തട്ടുകയടയ്‌ക്കെതിരെയാണ് നടപടി. തട്ടുകടയില്‍ ചായ, സര്‍ബത്ത് തുടങ്ങിയ പാനീയങ്ങളും ചെറുകടികള്‍ ഉണ്ടാക്കുന്നതിനും ഉപയോഗിച്ചിരുന്നത് സമീപത്തെ തോട്ടിലെ മലിന ജനമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. വാര്‍ഡ് അംഗം അലി വേട്ടോടനാണ് കടയില്‍ മലിന ജലം ഉപയോഗിക്കുന്നത് കണ്ടെത്തിയത്.
വാര്‍ഡിലെ റോഡുകളും ഇടവഴികളും തോടുകളും സര്‍വേ നടത്തുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരെത്തിയ വേളയിലാണ് മലിന ജലം ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. തട്ടുക്കടയിലെ ജീവനക്കാരന്‍ തോട്ടില്‍ നിന്ന് ബക്കറ്റില്‍ വെള്ളവുമായി പലതവണ തട്ടുകടയിലേക്ക് കയറി പോകുന്നത് വാര്‍ഡ് കൗണ്‍സിലറുടെ ശ്രദ്ധയില്‍പ്പെട്ടുകയായിരുന്നു. മറ്റ് ആവശ്യങ്ങള്‍ക്കുമായിരിക്കുമെന്ന നിഗമനത്തിലായിരുന്നു കൗണ്‍സിലര്‍. എന്നാല്‍ പിന്നീടാണ് തട്ടുകടയില്‍ ചായ അടക്കമുള്ള പാനീയങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നത് തോട്ടില്‍ നിന്നും കൊണ്ട് വച്ച ബക്കറ്റിലെ മലിനജലം ഉപയോഗിച്ചാണെന്ന് വ്യക്തമായത്.
തോട്ടിലെ മലിനജലം കുടങ്ങളിലും ബക്കറ്റുകളിലും സംഭരിച്ച് വെള്ളത്തിലെ കലക്കല്‍ ഊറിയതിന് ശേഷം ചായയും മറ്റ് പാനീയങ്ങളും ഉണ്ടാക്കുന്നതിന് ഉപയോഗിക്കുകയാണന്നെ് വ്യക്തമായി. തുടര്‍ന്ന് കൗണ്‍സിലറും മറ്റ് ഉദ്യോഗസ്ഥരും കടക്കാരനെ സമീപിച്ച് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ആദ്യം ചോദ്യം ചെയ്യലില്‍ കടക്കാരന്‍ മലിന ജലം ഉപയോഗിക്കുന്നത് വിസമ്മതിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് കൗണ്‍സിലര്‍ ഹെല്‍ത്ത് വിഭാഗവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് വരുത്തുകയും പിഴ ഒടുക്കുന്ന ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.