2021ല്‍ കൊളറൊഡോ, ഒറിഗല്‍ എന്നീ സംസ്ഥാനങ്ങളും 2022ല്‍ വെര്‍മോണ്ട്, കാലിഫോര്‍ണിയ എന്നീ സംസ്ഥാനങ്ങളിലും ഈ നിയമം പ്രാബല്യത്തില്‍ വന്നു. സംസ്കാര ചടങ്ങുകള്‍ക്കുള്ള ഭീമമായ ചിലവും സ്ഥലം കണ്ടെത്തലും പ്രയാസമായതിനാലാണ് ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിതീര്‍ന്നത്.
വീണ്ടും ഉപയോഗിക്കാവുന്ന വലിയൊരു തൊട്ടിയില്‍ രാസപദാര്‍ഥങ്ങള്‍ കവര്‍ ചെയ്ത മൃതശരീരങ്ങള്‍ കിടത്തുന്നു. തുടര്‍ന്ന് രാസപ്രവര്‍ത്തനങ്ങളിലൂടെ ശരീരം ന്യൂടിയന്റ് ഡെന്‍സ് സോയില്‍ ആയി മാറും. സാധാരണ ഒരു മൃതശരീരം 36 ബാഗുക്കളെയെങ്കിലും മണ്ണായി മാറും. ഈ മണ്ണ് മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിനും ഓര്‍ഗാനിക് കൃഷിക്കും വളരെ ഉപയുക്തമാണ്. ശ്മശാനങ്ങള്‍ വളരെ സ്ഥലപരിമിതയുള്ള നഗരപ്രദേശങ്ങളഇല്‍ മൃതശരീരങ്ങള്‍ കംന്പോസ്റ്റാക്കി മാറ്റഉന്നത് ഏറെ പ്രയോജനകരമായിരിക്കുമെന്നാണ് സ്വിംര്‍ഗ് നാച്യുറല്‍ സെമിട്രി മാനേജര്‍ മിഷേല്‍ മെന്റര്‍ അഭിപ്രായപ്പെട്ടത്.