ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ സ്റ്റേഷനാണ് ടിബറ്റിലെ തങ്കുല

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ സ്റ്റേഷനാണ് ടിബറ്റിലെ തങ്കുല റെയില്‍വേ സ്റ്റേഷന്

ദംഗല റെയില്‍വേ സ്റ്റേഷന്‍ എന്നും ഇത് അറിയപ്പെടുന്നു. ടിബറ്റിനെ ചൈനയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ റെയില്‍‌റോഡായ ക്വിങ്ഹായ്-ടിബറ്റ് റെയില്‍‌റോഡിലാണ് ഈ സ്റ്റേഷന്‍ഈ റെയില്‍വേ സ്റ്റേഷനില്‍ ജീവനക്കാരില്ല. ഇത് ഓട്ടോമേറ്റഡ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 2006 ജൂലൈയിലാണ് സ്റ്റേഷന്‍ തുറന്നത്. ഇത് സമുദ്രനിരപ്പില്‍ നിന്ന് 5068 മീറ്റര്‍ അതായത് 16,627 അടി ഉയരത്തിലാണ്. എന്നാല്‍, ഇന്ത്യയില്‍ കശ്മീരിലെ ചെനാബ് നദിയില്‍ ഇതിനെക്കാള്‍ ഉയര്‍ന്ന നിരപ്പില്‍ റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മിക്കുകയാണ്.തങ്കുല ഈ റെയില്‍വേ സ്റ്റേഷനില്‍ 3 ട്രാക്കുകളുണ്ട്. റെയില്‍വേ സ്റ്റേഷന്റെ നീളം 1.25 കിലോമീറ്ററാണ്. 2010ന് മുമ്ബ് ഈ റെയില്‍വേ സ്റ്റേഷനിലേക്ക് ഒരു പാസഞ്ചര്‍ ട്രെയിനും വന്നിട്ടില്ല, കാരണം ഇവിടെ ആരും താമസിക്കുന്നില്ല, എന്നാല്‍ ഇപ്പോള്‍ ഒരു പാസഞ്ചര്‍ ട്രെയിന്‍ ഇവിടെ വന്നു തുടങ്ങിയിരിക്കുന്നു

spot_img

Related Articles

Latest news