റിയാദ്: ഈ വർഷത്തെ ഹജ്ജ് യാത്രക്കുള്ള കരട് പട്ടികയിൽ കരിപ്പൂർ വിമാനത്താവളത്തിനും സ്ഥാനം ലഭിച്ചിട്ടുണ്ടെങ്കിലും അടുത്ത ദിവസം ആരംഭിക്കാനിരിക്കുന്ന റൺവേ റീകാർപ്പറ്റിംങ് പൂർത്തീകരിക്കാൻ കാലതാമസം വന്നാൽ കരിപ്പൂരിൽ നിന്നുള്ള സർവ്വീസുകൾ മറ്റിടങ്ങളിലേക്ക് മാറ്റുന്ന സാഹചര്യം ഉണ്ടാകുമെന്നും, ഇതുവഴി ഹജ്ജ് വിമാന സര്‍വീസുകൾ കരിപ്പൂരിന് നഷ്ടപ്പെടുകയും ചെയ്യുമെന്നും റിയാദ് മലപ്പുറം മുനിസിപ്പൽ കെഎംസിസി കൗണ്‍സില്‍ മീറ്റ് ആശങ്ക രേഖപ്പെടുത്തി. റീകാർപ്പറ്റിംങ് പ്രവർത്തികൾ ത്വരിതപ്പെടുത്തി പ്രസ്തുത സമയത്തിന് മുമ്പായി പൂർത്തീകരിക്കാൻ വേണ്ട നടപടികള്‍ കൈകൊള്ളണമെന്നും, കരിപ്പൂരിന് ഹജ്ജ് എംബാർക്കേഷൻ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പുതിയ മെമ്പർഷിപ് അടിസ്ഥാനത്തിൽ വിളിച്ചു ചേർത്ത കൌൺസിൽ യോഗം മലപ്പുറം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബഷീർ ഇരുമ്പുഴി ഉദ്ഘാടനം ചെയ്തു.
മലപ്പുറം മുനിസിപ്പാലിറ്റി കെഎംസിസി പ്രസിഡന്റ് മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി മജീദ് പി സി റിപ്പോർട്ട് അവതരിപ്പിച്ചു.
മണ്ഡലം കമ്മിറ്റി നിരീക്ഷകൻ യൂനുസ് കൈതക്കോടൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
അബ്ദുറഹ്മാൻ സി കെ, മുസ്സമിൽ കാളമ്പാടി, എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി
പ്രസിഡന്റ് : അബ്ദു സമദ് മുണ്ടുപറമ്പ്
ജനറൽ സെക്രട്ടറി : സാജിദ് പറമ്പൻ
ട്രഷറർ : മുനീർ കമ്പർ
ചെയർമാൻ : കുട്ടിമോൻ എന്നിവരെയും വൈസ് പ്രസിഡന്റുമാരായി മൂസ നാണത്, മുഹമ്മദ് യൂനുസ് എന്നിവരെയും സെക്രട്ടറിമാരായി മുഹമ്മദ് ദാനിഷ്, സമദ് കലയത്ത് എന്നിവരെയും കൗൺസിൽ യോഗം തെരഞ്ഞെടുത്തു