തിരുവനന്തപുരം: വിവാദമായ ചാൻസലർ ബിൽ രാഷ്ട്രപതിക്ക് അയക്കാൻ ഗവര്‍ണര്‍ക്ക് നിയമോപദേശം. രാജ്ഭവൻ ലീഗൽ അഡ്വൈസർ ഗവർണ്ണർക്ക് ഉപദേശം നല്കി. ഗവർണ്ണറെ ബാധിക്കുന്ന വിഷയത്തിൽ സ്വയം തീരുമാനം എടുക്കരുത് എന്നാണ് ഉപദേശം.
ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലില്‍ ഗവര്‍ണര്‍ തന്നെ തീരുമാനമെടുത്താല്‍ അതില്‍ വ്യക്തി താത്പര്യം കടന്നുവരാന്‍ സാധ്യതയുണ്ട്. നിര്‍ണായകമായി ഭരണഘടനപദവി വഹിക്കുന്നയാളെ സംബന്ധിച്ച ബില്ലില്‍ അയാള്‍ തന്നെ തീരുമാനമെടുക്കരുത്. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഗവര്‍ണര്‍ ഉടന്‍ തീരുമാനമെടുക്കാന്‍ സാധ്യതയില്ല. ഭരഘണഘടന വിദഗ്ധരുമായി കൂടിയാലോചന നടത്തിയേക്കും.
സജി ചെറിയാരെ സത്യപ്രതിജ്ഞ വിഷയത്തില്‍ അറ്റോര്‍ണി ജനറലിന്‍റെ അഭിപ്രായവും ഗവര്‍ണര്‍ തേടിയിരുന്നു. ബില്ലില്‍ ഗവര്‍ണറുടെ തീരുമാനം നീണ്ടാല്‍ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.