കേരളത്തില്‍ ബീഡിത്തൊഴിലാളിയായിരുന്ന കാസര്‍കോടുകാരന്‍ യുഎസില്‍ ന്യായാധിപന്‍

യുഎസിലെ ടെക്സാസ് ജില്ലാ കോടതിയുടെ 124 മത് ന്യായധിപനായി കാസര്‍കോട് സ്വദേശി സുരേന്ദ്രന്‍ കെ പട്ടേല്‍. റിപബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധി എഡ്വേഡ് ക്രെനിക്കിനെ പിന്നിലാക്കിയാണ് ഡമൊക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയായ സുരേന്ദ്രന്‍ നവംബര്‍ 23ന് തെരഞ്ഞെടുക്കപ്പെട്ടത്.

സുപ്രീം കോടതി അഭിഭാഷകനായിരുന്ന അദ്ദേഹം 2007 ലാണ് യുഎസില്‍ സ്ഥിരതാമസമാക്കുന്നത്.

കുടുംബത്തിലെ സാമ്ബത്തിക ബുദ്ധിമുട്ട് കാരണം പത്താം ക്ലാസില്‍ പഠിത്തം ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് കുടുംബം നോക്കാന്‍ ബീഡി തെറുപ്പ് തുടങ്ങി. കൂടാതെ ദിവസക്കൂലിക്ക് മറ്റു പണികളുമെടുക്കും. പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് പഠനം തുടരാന്‍ തീരുമാനിച്ചത്. ഇ.കെ നയനാര്‍ മെമ്മോറിയല്‍ ഗവ. കോളജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം.

ആ സമയത്ത് ജോലിക്കൊപ്പം പഠനവും കൊണ്ടുപോകാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ഹാജര്‍നില മോശമായതോടെ ക്ലാസില്‍ നിന്നും അധ്യാപകര്‍ ഇറക്കിവിട്ടു. ഞാന്‍ ഒരു ബീഡിത്തൊഴിലാളിയായിരുന്ന കാര്യം ആരോടും അന്ന് പറഞ്ഞിരുന്നില്ല. ആരുടേയും അനുകമ്ബ വേണ്ടന്ന് വെച്ചായിരുന്നു. അധ്യാപകരോട് വീണ്ടും അവസരം ചോദിച്ചു. ഉയര്‍ന്ന മാര്‍ക്കോട് പാസാകുമെന്ന് വാക്ക് നല്‍കിയതോടെയാണ് തിരിച്ച്‌ ക്ലാസില്‍ കയറ്റിയത്. കോളജിലെ തന്നെ ഉയര്‍ന്ന മാര്‍ക്ക് എനിക്കായിരുന്നു.

ബിരുദം പൂര്‍ത്തിയാക്കിയതോടെ നിയമപഠനമായിരുന്നു ലക്ഷ്യം. പക്ഷേ അവിടെയും സാമ്ബത്തിക ബുദ്ധിമുട്ടായിരുന്നു വില്ലന്‍. ആദ്യ വര്‍ഷം സുഹ‍ൃത്തുക്കള്‍ സഹായിച്ചു പക്ഷേ പഠനം വീണ്ടും നിര്‍ത്തേണ്ട ഒരു ഘട്ടത്തിലാണ് ഉതുപ്പേട്ടനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ ഹോട്ടലില്‍ ഒരു ജോലി തന്നു. കോളജില്‍ അടയ്ക്കാനും ഫീസും അദ്ദേഹമാണ് നല്‍കിയിരുന്നത്. 1995ല്‍ കോഴ്സ് പൂര്‍ത്തിയാക്കി, പ്രാക്ടീസ് ആരംഭിച്ചു. സുപ്രീം കോടതിയില്‍ ഏതാണ്ട് ഒരു പത്ത് വര്‍ഷം പ്രാക്ടീസ് ചെയ്തിരുന്നു. പിന്നീട് ഭാര്യയ്ക്കൊപ്പം യുഎസില്‍ ചേക്കേറുകയായിരുന്നു. ഇവിടെ എത്തി 2011ല്‍ എല്‍എല്‍എം പൂര്‍ത്തിയാക്കി. പിന്നീട് യുഎസില്‍ പ്രക്ടീസ് തുടര്‍ന്നു. 2023 ജനുവരി ഒന്നിനായിരുന്നു സ്ഥാനമേറ്റെടുത്തത്.

spot_img

Related Articles

Latest news