വാഹന വിപണിയില്‍ എപ്പോഴും ശ്രദ്ധേയരായ മെഴ്‌സിഡിസ്-ബെന്‍സ് അമേരിക്കയില്‍ പത്തു ലക്ഷം തകാറുകള്‍ തിരികെ വിളിക്കുന്നു. സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് കമ്പനിയുടെ ഇടപെടല്‍. വാഹനാപകട സമയത്ത് ലൊക്കേഷനും മറ്റുവിവരങ്ങളും അടിയന്തിര സേവനങ്ങള്‍ക്ക് കൈമാറുന്ന എമര്‍ജന്‍സി കോള്‍ സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ തിരികെ വിളിക്കുന്നത്.
അപകട സമയത്ത് ഇവ നല്‍കുന്ന വിവരങ്ങള്‍ തെറ്റാണ്. അമേരിക്കയിലെ 1,29,258 കാറുകളെയാണ് ഇത് ബാധിക്കുക. മറ്റു രാജ്യങ്ങളിലെ ബെന്‍സ് സംവിധാനത്തിലേയും തകരാര്‍ ഉടൻ പരിഹരിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. നിലവിലെ തകരാര്‍ സോഫ്റ്റ് വെയര്‍ തലത്തിലായതിനാല്‍ മൊബൈല്‍ ഡാറ്റ ഉപയോഗിച്ച് ഓണ്‍ലൈനായി പരിഹരിക്കാനാകുമെന്നാണ് കമ്പനി വിലയിരുത്തല്‍. ഇത്തരത്തില്‍ തകരാര്‍ പരിഹരിക്കാനാകുന്നില്ലെങ്കില്‍ കമ്പനിയുടെ അംഗീകൃത ഡീലറെ സമീപിക്കാവുന്നതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ അമേരിക്കയിലെ വാഹനങ്ങളാണ് തകരാര്‍ പരിഹരിക്കുന്നതിന് തിരികെ വിളിച്ചിരിക്കുന്നത്.