കൊളംബോ : സാമ്ബത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന ശ്രീലങ്കയ്ക്ക് 75 പാസഞ്ചര്‍ ബസുകള്‍ കൈമാറി ഇന്ത്യ. ശ്രീലങ്കയിലെ പൊതുഗതാഗത രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ പ്രഖ്യാപിച്ച വായ്പാ പദ്ധതിയുടെ ഭാഗമായാണിത്.
കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ബസുകള്‍ ശ്രീലങ്കന്‍ ട്രാന്‍സ്പോര്‍ട്ട് ബോര്‍ഡിന് കൈമാറി. പദ്ധതി പ്രകാരം 500 ബസുകളാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് നല്‍കുക.
ഡിസംബറില്‍ ലൈന്‍ ഒഫ് ക്രെഡിറ്റിന്റെ ഭാഗമായി ശ്രീലങ്കന്‍ പൊലീസിന് ഇന്ത്യ 125 എസ്.യു.വികള്‍ കൈമാറിയിരുന്നു. കഴിഞ്ഞ വര്‍ഷം അതിരൂക്ഷ സാമ്ബത്തിക പ്രതിസന്ധിയില്‍ വലഞ്ഞ ശ്രീലങ്കയ്ക്ക് ഇന്ത്യ ഏകദേശം 4 ബില്യണ്‍ യു.എസ് ഡോളറിന്റെ സഹായം നല്‍കിയിരുന്നു. പെട്രോള്‍, ഡീസല്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയും വിതരണം ചെയ്തിരുന്നു. ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ശ്രീലങ്കന്‍ ഗ്രാമങ്ങളില്‍ ഭക്ഷ്യക്കിറ്റ് വിതരണങ്ങളും മറ്റും സംഘടിപ്പിച്ചിരുന്നു.