മസ്കത്ത്: ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് പുസ്തകോത്സവം സംഘടിപ്പിക്കുന്നു.ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി നടത്തുന്ന പുസ്തകോത്സവം ഒമാനിലെ പുസ്തക വിതരണക്കാരായ അല്‍ ബാജ് ബുക്‌സുമായി സഹകരിച്ചാണ് നടത്തുന്നത് എന്നും സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
പുസ്തകോത്സവം ജനുവരി 12 മുതല്‍ 15 വരെ ദാര്‍സൈറ്റിലെ മള്‍ട്ടി പര്‍പ്പസ് ഹാളില്‍ വച്ചാണ് നടക്കുന്നത്. ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നാരങ് പുസ്തകോത്സവം ഉദ്‌ഘാടനം ചെയ്യും. ഒമാനിലെ പ്രമുഖ എഴുത്തുകാരും ചടങ്ങില്‍ പങ്കെടുക്കും. ഇംഗ്ലീഷ്, അറബിക്, മലയാളം, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലുള്ള 50, 000ത്തില്‍ അധികം പുസ്തകങ്ങള്‍ മേളയില്‍ ഉണ്ടാകും. രാവിലെ പത്തു മണിമുതല്‍ മുതല്‍ രാത്രി പത്തുമണി വരെയാകും പ്രദര്‍ശനം.പുസ്ത പ്രദര്‍ശനത്തിനു പുറമെ സാഹിത്യവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍, സംവാദങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, പുസ്തക പ്രകാശനങ്ങള്‍ എന്നിവ നടക്കും