സൗജന്യ ചാനലുകൾ കാണാൻ സെറ്റ്ടോപ് ബോക്സ് വേണ്ട ; മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് സൗജന്യ ടിവി ചാനലുകള്‍ സെറ്റ്ടോപ് ബോക്സ് ഇല്ലാതെ തന്നെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍.

നിലവില്‍, ദൂരദര്‍ശന്‍ ഉള്‍പ്പെടെയുള്ള സൗജന്യ ടിവി ചാനലുകള്‍ കാണാന്‍ സെറ്റ്ടോപ് ബോക്സ് നിര്‍ബന്ധമാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.

ബില്‍റ്റ്- ഇന്‍ സാറ്റലൈറ്റ് ട്യൂണറുകള്‍ ഉള്ള ഡിജിറ്റല്‍ ടിവി റിസീവറുകള്‍ക്കുളള മാനദണ്ഡം അനുസരിച്ച്‌ നിര്‍മ്മിക്കുന്ന ടിവികള്‍ ഡിഷ് ആന്റീനയുമായി കേബിള്‍ വഴി ബന്ധിപ്പിക്കുന്നതിലൂടെ എല്ലാത്തരത്തിലുള്ള സൗജന്യ ടിവി ചാനലുകളും, റേഡിയോ ചാനലുകളും ലഭിക്കുന്നതാണ്. സെറ്റ്ടോപ് ബോക്സ് ഇല്ലാതെയുളള സംവിധാനം ഉടന്‍ തന്നെ പ്രാബല്യത്തിലാകും.

ഡിജിറ്റല്‍ ടിവി റിസീവര്‍, യുഎസ്ബി ടൈപ്പ്- സി ചാര്‍ജര്‍, വീഡിയോ നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയ്ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഗുണനിലവാര മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇ- മാലിന്യം കുറയ്ക്കുന്നതിനോടൊപ്പം, ഡിജിറ്റല്‍ സംവിധാനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും, ചെലവ് കുറയ്ക്കാനും ഇവ സഹായിക്കുന്നതാണ്.

spot_img

Related Articles

Latest news