ഇസ്ലാമാബാദ്: ഭക്ഷ്യ വസ്തുക്കളുടെ വില കുതിച്ചുകയറിയതോടെ ഗോതമ്ബും പഞ്ചസാരയും അടക്കമുള്ള അവശ്യവസ്തുക്കള്‍ക്കു വേണ്ടി പാകിസ്ഥാനില്‍ സംഘര്‍ഷം.
പലയിടങ്ങളിലും ഇത്തരം സംഘര്‍ഷങ്ങള്‍ വന്‍ കലാപങ്ങളായി മാറുകയാണ്. തോക്കുധാരികളുടെ കാവലിലാണ് ഇപ്പോള്‍ ട്രക്കില്‍ ഭക്ഷ്യ വസ്തുക്കള്‍ കടത്തുന്നതു പോലും. ഇല്ലെങ്കില്‍ ജനം വാഹനം വളഞ്ഞ് അവയിലെ വസ്തുക്കള്‍ തട്ടിയെടുക്കുന്ന അവസ്ഥയാണ്. സബ്സിഡിയുള്ള ഗോതമ്ബ് പോലും കിട്ടാനില്ല. പതിനഞ്ച് കിലോയുടെ ഒരു ചാക്ക് ഗോതമ്ബിന് വില 2500 രൂപയായി. പക്ഷെ വിപണിയില്‍ ഇത് ലഭിക്കാന്‍ 3000 രൂപയെങ്കിലും നല്‍കണം. പൂഴ്ത്തിവയ്പും കരിഞ്ചന്തയും കാരണം ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാനുള്ള തിക്കിലും തിരക്കിലും പെട്ട് പലരും മരണമടയുന്നുമുണ്ട്.