ഓട്ടോ എക്സ്പോയില്‍ ഫ്രോങ്ക്സ് എസ്യുവി അവതരിപ്പിച്ച് മാരുതി സുസുക്കി. വാഹനം നെക്സ ഡീലര്‍ഷിപ്പുകള്‍ വഴി ലഭ്യമാകും.ഗ്രാന്‍ഡ് വിറ്റാരയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, മുന്‍വശം സ്പോര്‍ട്ടിയും സ്റ്റൈലിഷുമാണ്.
ഫ്ലോട്ടിംഗ് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, 360 ഡിഗ്രി ക്യാമറ, ക്രൂയിസ് കണ്ട്രോള്, ആറ് എയര്‍ബാഗുകള്‍ എന്നിവ വാഹനത്തിനുണ്ട്. ഫ്രോങ്ക്സിനെ കഴിയുന്നത്ര മസ്കുലാര്‍ ആക്കാനും മാരുതി സുസുക്കി ശ്രമിച്ചിട്ടുണ്ട്. ഐഡില്‍-സ്റ്റാര്‍ട് സ്റ്റോപ്പുള്ള 1.2 എല്‍ ഡ്യുവല്‍-ജെറ്റ് ഡ്യുവല്‍ വിവിടി പെട്രോള്‍ എഞ്ചിനും 1.0L ടര്‍ബോചാര്‍ജ്ഡ് ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിനും ആണ് ഇതിന് കരുത്തേകുന്നത്.ഹാര്‍ടെക് പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ചിരിക്കുന്ന വാഹനത്തിന് ഹെഡ്-അപ്പ് ഡിസ്പ്ലേയും വയര്‍ലെസ് ചാര്‍ജിംഗ് ഫീച്ചറുകളും ഉണ്ട്. മാരുതി സുസുക്കി ഡീലര്‍ഷിപ്പുകളില്‍ ഫ്രോങ്സിന്റെ ബുക്കിംഗ് ഇന്ന് മുതല്‍ ആരംഭിച്ചു.