മംഗളൂരുവില്‍ മയക്കുമരുന്ന് വേട്ട; മലയാളി വിദ്യാര്‍ഥിയുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു നഗരത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പൊലീസ് മയക്കുമരുന്ന് വേട്ട. കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട് മലയാളിയായ കോളജ് വിദ്യാര്‍ഥിയടക്കം മൂന്നുപേരെ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.

ഡി.ഫാം വിദ്യാര്‍ഥിയും കൊച്ചി സ്വദേശിയുമായ അദുന്‍ ദേവ്(26), മംഗളൂരു കസബ ബങ്കര സ്വദേശിയും നഗരത്തില്‍ പഴം വില്‍പന കടയില്‍ ജീവനക്കാരനുമായ മുഹമ്മദ് അഫ്റാര്‍ (23), മംഗളൂരു തുംകൂര്‍ സ്വദേശിയും മെഡിക്കല്‍ പി.ജി വിദ്യാര്‍ഥിയുമായ ഡോ.വി.എസ്. ഹര്‍ഷ കുമാര്‍ എന്നിവരെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.

അദുന്‍ ദേവും ഹര്‍ഷ കുമാറും മംഗളൂരുവിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളാണ്.കഞ്ചാവ് ഉപയോഗിച്ചതിനും വിറ്റതിനും ബുധനാഴ്ച ഡോക്ടര്‍മാരും മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടെ ഒമ്ബതുപേര്‍ അറസ്റ്റിലായിരുന്നു.

spot_img

Related Articles

Latest news