ദുബൈ: യു.എ.ഇയില്‍ ബിസിനസ് തുടങ്ങാനുള്ള പ്രായം 18 ആയി ചുരുക്കി.നേരത്തെ ഇത് 21 വയസായിരുന്നു.ഇസ്ലാമിക് ബാങ്കിങ്ങിന് ഊന്നല്‍ നല്‍കുന്നതാണ് പുതിയ നിയമം. രാജ്യത്തെ ബിസിനസ് മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ടുള്ള നയങ്ങളാണ് പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാണിജ്യരംഗത്തെ ഡിജിറ്റലൈസേഷന് പ്രോത്സാഹിപ്പിക്കു. പുതിയ വാണിജ്യ നിയമത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയതായി യു.എ.ഇ സാമ്ബത്തിക കാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അല്‍ സലാഹ് പറഞ്ഞു.