ചെംസ്‌ഫോഡിലെ ഹൈലാന്‍ഡ് സ്‌കൂളിൽ വിചിത്രമായ ഉത്തരവിറക്കി

വിദ്യാര്‍ഥികള്‍ തമ്മിലുള്ള പരസ്പര ആലിംഗനവും ഹസ്തദാനവും വിലക്കി കൊണ്ട് ഒരു പുതിയ ഉത്തരവിറക്കിയിരിക്കുകയാണ് ബ്രിട്ടണിലെ ഒരു സ്‌കൂള്‍ . ചെംസ്‌ഫോഡിലെ ഹൈലാന്‍ഡ് സ്‌കൂളാണ് വിചിത്രമായ ഈ ഉത്തരവിറക്കിയത്. വിദ്യാര്‍ഥികള്‍ യാതൊരു വിധത്തിലും പരസ്പരം ശരീരത്തില്‍ സ്പര്‍ശിക്കരുതെന്നാണ് കര്‍ശന നിര്‍ദേശം. രക്ഷിതാക്കള്‍ക്ക് അയച്ച കത്തിലാണ് സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശം.

നല്‍കിയ കത്തില്‍ സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. കുട്ടികളില്‍ യഥാര്‍ഥ സൗഹൃദമുണ്ടാക്കാനാണ് ഇത്തരത്തിലുളള നിയമം. അതിനാല്‍ സ്‌കൂളിനകത്ത് പ്രണയ ബന്ധങ്ങള്‍ അനുവദിക്കില്ലെന്നും കത്തില്‍ പറയുന്നു. എന്നാല്‍ സ്‌കൂളിന് പുറത്ത് രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം ബന്ധങ്ങളാകാമെന്നും കത്തില്‍ പറയുന്നുണ്ട്സ്‌കൂളിനുള്ളില്‍ കുട്ടിയുടെ സമ്മതത്തോടെയോ അല്ലാതെയോ ആരെയെങ്കിലും സ്പര്‍ശിച്ചാല്‍ എന്തുവേണമെങ്കിലും സംഭവിക്കാം. ഇത് തടയാന്‍ വിദ്യാര്‍ഥികളെ സ്‌കൂള്‍ സമയം കഴിയുന്നതുവരെ സുരക്ഷിതരായി പൂട്ടിയിടുമെന്നും സ്‌കൂളിലെ പ്രധാനധ്യാപിക രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.. ഈ ഉത്തരവ് വിദ്യാര്‍ഥികള്‍ക്കിടയില്‍ പരസ്പരം ബഹുമാനം ജനിപ്പിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു.

spot_img

Related Articles

Latest news