ഇന്ത്യന്‍ ചെന്നായയേയും അപൂര്‍വ ഇനം ഓറഞ്ച് വവ്വാലിനെയും കണ്ടെത്തി.

ന്യൂഡല്‍ഹി: വംശനാശ ഭീഷണി നേരിടുന്ന ഇന്ത്യന്‍ ചെന്നായയേയും അപൂര്‍വ ഇനം ഓറഞ്ച് വവ്വാലിനെയും ഛത്തീസ്ഗഡിലെ വനമേഖലകളില്‍ നിന്നും കണ്ടെത്തി.ഓറഞ്ച് വവ്വാലിനെ കംഗര്‍ ഘാട്ടി ദേശീയ ഉദ്യാനത്തില്‍ നിന്നും ഇന്ത്യന്‍ ചെന്നായയെ ബസ്തര്‍ വനമേഖലയില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിയാണ് ഇന്ത്യന്‍ ചെന്നായകള്‍. 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവി വര്‍ഗങ്ങളുടെ പട്ടികയില്‍ ഇവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ബസ്തര്‍ മേഖലയിലെ ഗ്രാമീണരുടെ സഹായത്തോടെ ഇന്ത്യന്‍ ചെന്നായ വര്‍ഗത്തിന്റെ സംരക്ഷണത്തിനായി പദ്ധതി ആവിഷ്‌കരിക്കാനാണ് വനംവകുപ്പിന്റെ ശ്രമം.നിരവധി അപൂര്‍വയിനം ജീവികള്‍ കാണപ്പെടുന്ന മേഖലയാണ് കംഗര്‍ ഘാട്ടി ദേശീയ ഉദ്യാനം. ബ്ലൈന്‍ഡ് ഫിഷ്, കോമണ്‍ ഹില്‍ മൈന എന്നീ ജീവികളെയും ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്.

spot_img

Related Articles

Latest news