സിഡ്നി: 145 യാത്രക്കാരുമായി പറന്ന കാന്റ്വാസ് വിമാനം ഒറ്റ എന്‍ജിനില്‍ സുരക്ഷിതമായി ഇറങ്ങി. ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡില്‍നിന്നു പോയ വിമാനമാണു സിഡ്നി വിമാനത്താവളത്തില്‍ ഇറങ്ങിയത്.
3.5 മണിക്കൂറാണ് ഓക്ലന്‍ഡില്‍നിന്നു സിഡ്നിയിലേക്കുള്ള യാത്രാസമയം. എന്നാല്‍ സിഡ്നിയില്‍ ഇറങ്ങാന്‍ ഒരു മണിക്കൂര്‍ ശേഷിക്കെ ബോയിംഗ് 737-838 വിമാനത്തിന്റെ ഒരു എന്ജിന് പ്രവര്‍ത്തനരഹിതമായി.
ഇതേത്തുടര്‍ന്നു വിമാനത്തില്‍നിന്ന് അടിയന്തര സാഹചര്യങ്ങളില്‍ നല്‍കാറുള്ള മേയ്ഡേ സന്ദേശം നല്കി. പിന്നീട് ഒരു എന്ജിന് ഓഫ് ചെയ്തശേഷം പൈലറ്റ് വിമാനം നിലത്തിറക്കുകയായിരുന്നു.