തൃശൂര്‍ പാവറട്ടിയില്‍ ആത്മഹത്യ ചെയ്ത ആശയെ കാണാന്‍ ഒടുവില്‍ മക്കളെത്തി. പൊലീസ് സാന്നിധ്യത്തിലാണ് അമ്മയെ കാണാനായി മക്കള്‍ എത്തിയത്.
പത്തും നാലും വയസ്സുള്ള കുട്ടികളെ അമ്മയുടെ മൃതദേഹം കാണിക്കില്ലെന്ന നിലപാടിലായിരുന്നു ഭര്‍തൃവീട്ടുകാര്‍. കേണപേക്ഷിച്ചിട്ടും ഭര്‍തൃവീട്ടുകാര്‍ വഴങ്ങുന്നില്ലെന്ന് ആരോപിച്ച് ആശയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് പൊലീസിന്റെ സാന്നിധ്യത്തില്‍ മക്കളെത്തിയത്.ആശയുടെ സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞാല്‍ മക്കള്‍ തിരികെ അച്ഛന്റെ വീട്ടിലേക്ക് മടങ്ങും. മകള്‍ മരിച്ചത് വീട്ടുകാരുടെ പീഡനം മൂലമെന്നാണ് ആശയുടെ വീട്ടുകാരുടെ ആരോപണം.ജനുവരി 12നാണ് നാട്ടികയിലെ ഭര്‍തൃവീട്ടില്‍ കുന്നിക്കുരു കഴിച്ച് ആശ ആത്മഹത്യക്ക് ശ്രമിച്ചത്.
മകളുടെ മൃതദേഹം സ്വന്തം വീടായ പാവറട്ടിയില്‍ കൊണ്ടുവന്നതിനു ശേഷം ഭര്‍തൃവീട്ടില്‍ എത്തിക്കാം എന്ന ആവശ്യം ആശയുടെ വീട്ടുകാര്‍ സൂചിപ്പിച്ചിരുന്നു. ഇതാണ് ആശയുടെ ഭര്‍തൃവീട്ടുകാരെ പ്രകോപിപ്പിച്ചത്. കുന്നിക്കുരു കഴിച്ച് മകള്‍ ആത്മഹത്യ ചെയ്തത് ഭര്‍ത്താവിന്റെ വീട്ടുകാരുടെ പീഡനം മൂലമാണെന്നാണ് ആശയുടെ കുടുംബാംഗങ്ങള്‍ പറയുന്നത്.ഭര്‍ത്താവായ സന്തോഷുമായി യാതൊരു പരിഭവവും പിണക്കവും ഉണ്ടായിരുന്നില്ലെന്ന് പറയുമ്ബോഴും സന്തോഷിന്റെ വീട്ടുകാര്‍ ആശയെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് ആശയുടെ വീട്ടുകാര്‍ വ്യക്തമാക്കുന്നു.