ജിദ്ദ: മലയാളി ഫാര്‍മസിസ്റ്റുകളുടെ കൂട്ടായ്മ സൗദി കേരള ഫാര്‍മസിസ്റ്റ്സ് ഫോറം ‘ഗപ്പ്ശപ്പ്’എന്ന പേരില്‍ കുടുംബസംഗമം നടത്തി.
നാഷനല്‍ ആശുപത്രി മാനേജിങ് ഡയറക്ടര്‍ വി.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യഹ്യ കാട്ടുകണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ഡോ. ജംഷിദ് (അബീര്‍ മെഡിക്കല്‍ ഗ്രൂപ്) മുഖ്യാതിഥിയായി. ഡോ. അഷ്റഫ് (ബദ്ര് തമാം ക്ലിനിക്) വെബ്സൈറ്റ് പ്രകാശനം നിര്‍വഹിച്ചു. മുഹമ്മദ് റാഫി (ജിദ്ദ മെഡിക്കല്‍ കമ്ബനി) ഡോക്ടേഴ്സ് ഡയറക്ടറി പ്രകാശനം ചെയ്തു.
കഴിഞ്ഞ ദിവസം മരിച്ച വി.പി. നജീബിനെ (ഏഷ്യന്‍ പോളിക്ലിനിക്, മക്ക) അനുസ്മരിച്ചു. പി.എം. മായിന്‍കുട്ടി (മീഡിയ ഫോറം), ഡോ. അബൂബക്കര്‍ സിദ്ദിഖ്, ഡോ. സുഹാജ്, ഡോ. ശബ്ന കോട്ട, ഹനീഫ പാറക്കല്ലില്‍ എന്നിവര്‍ സംസാരിച്ചു. ജാബിര്‍ എക്കാടന്‍ സ്വാഗതവും വി.പി. അബ്ദുറഹ്മാന് നന്ദിയും പറഞ്ഞു. യൂനുസ് മന്നിശ്ശേരി അവതാരകനായി.