പൂനെ: കുട്ടികളില്ലാത്തതിന്റെ പേരില്‍ യുവതിക്ക് മനുഷ്യ അസ്ഥികള്‍ പൊടിച്ച് നല്കി ഭര്‍ത്താവും അമ്മായിയമ്മയും.
ദുര്‍മന്ത്രവാദിയുടെ നിര്‍ദ്ദേശ പ്രകാരം യുവതിയെ ശ്മശാനത്തില്‍ എത്തിച്ച ശേഷം ഭര്‍ത്താവ് നിര്‍ബന്ധിച്ച് മനുഷ്യ അസ്ഥികള്‍ കഴിപ്പിക്കുകയായിരുന്നു. പൂനെയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് 2019 ലാണ് യുവതി വിവാഹിതയാകുന്നത്. ദമ്ബതികള്‍ക്ക് കുട്ടികളില്ലായിരുന്നു.
തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ ദുര്‍മന്ത്രവാദിയെ സമീപിക്കുകയും യുവതിക്ക് മരിച്ച മനുഷ്യന്റെ പൊടിച്ച അസ്ഥികള്‍ നല്കാന് ഇയാള്‍ ആവശ്യപ്പെടുകയുമായിരുന്നു. യുവതിയുടെ പരാതിയെത്തുടര്‍ന്ന് ദുര്‍മന്ത്രവാദി ഭര്‍ത്താവ് അമ്മായിയമ്മ എന്നിവരുള്‍പ്പെടെ 7 പേര്‍ക്കെതിരെ പൂനെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അമാവാസി രാത്രികളില്‍ വീട്ടില്‍ അന്ധവിശ്വാസപരമായ പ്രവര്‍ത്തനങ്ങള്‍ നടക്കാറുണ്ടെന്നും ചില ആചാരങ്ങളില്‍ യുവതിയെ ബലമായി പങ്കെടുപ്പിക്കാറുമുണ്ടെന്ന് പൊലീസ് പറയുന്നു. ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ടതായി യുവതി മറ്റൊരു പരാതിയില്‍ ആരോപിച്ചു.