സുരക്ഷയുടെ പേരില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച്‌ അയല്‍വാസിയുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടൽ അനുവദിക്കാനാവില്ല ; നിര്‍ദേശവുമായി ഹൈക്കോടതി

റണാകുളം: സുരക്ഷയുടെ പേരില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച്‌ അയല്‍വാസിയുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി.

സിസിടിവി വെക്കുന്ന കാര്യത്തില്‍ സംസ്ഥാന പോലീസ് മേധാവി സര്‍ക്കാരുമായി കൂടിയാലോചിച്ച്‌ മാര്‍ഗനിര്‍ദേശം ഇറക്കണമെന്നും ജസ്റ്റിസ് വി.ജി അരുണ്‍ അറിയിച്ചു.

എറണാകുളം ചേരനല്ലൂര്‍ സ്വദേശിനി ആഗ്നസ് മിഷേല്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. തന്റെ വീടും പരിസരവും നിരീക്ഷിക്കുന്ന വിധമാണ് അയല്‍വാസി ക്യാമറ സ്ഥാപിച്ചിരിക്കുന്നതെന്നും ആഗ്‌നസ് ഹര്‍ജിയില്‍ പറഞ്ഞു.

ഹര്‍ജിക്കാരിയുടെ അയല്‍വാസിയായ രാജു ആന്റണി. ചേരാനെല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ക്ക് നോട്ടീസ് നല്‍കാനും ഉത്തരവില്‍ പറയുന്നു. ഹര്‍ജിയുടെ പകര്‍പ്പ് ഡിജിപിയ്‌ക്ക് നല്‍കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒരു മാസം കഴിഞ്ഞ് ഹര്‍ജി വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു.

വീടിന് സമീപത്തായി സ്ഥാപിച്ചിട്ടുള്ള സിസിടിവി സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതിക്കാരി കോടതിയെ സമീപിച്ചത്. സുരക്ഷയ്‌ക്ക് വേണ്ടി അയല്‍വാസിയെ നിരീക്ഷിക്കുന്നത് അനുവദിക്കാനാവില്ല. ഇക്കാര്യത്തില്‍ ഡിജിപി മാര്‍ഗനിര്‍ദേശം കൊണ്ടുവരണമെന്ന് കോടതി ഉത്തരവിട്ടു.

spot_img

Related Articles

Latest news