‘ഈന്തപ്പഴ ഷവര്‍മ’ സന്ദര്‍ശകരുടെ ശ്രദ്ധപിടിച്ചു പറ്റുന്നു.

വര്‍മ എന്ന് കേട്ടാല്‍ പെട്ടെന്നോര്‍മക വരിക കോഴിയിറച്ചി കൊണ്ടുള്ള ഷവര്‍മയും അതിന്‍റെ രുചിയുമാണ്. എന്നാല്‍ കോഴിയിറച്ചിക്ക് പകരം ഈന്തപ്പഴം കൊണ്ട് ഷവര്‍മ ഉണ്ടാക്കിയാലോ?അത്തരമൊരു കൗതുകമാണ് സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍അഹ്സ ഈന്തപ്പഴ വിപണന മേളയില്‍ രുചി പകരുന്നത്. ഇവിടെ ഒരു സ്റ്റാളിലെ ‘ഈന്തപ്പഴ ഷവര്‍മ’ സന്ദര്‍ശകരുടെ ശ്രദ്ധപിടിച്ചു പറ്റുന്നു.

‘ഓ, ഈന്തപ്പഴം മധുരമാണ്’ എന്ന പേരില്‍ വ്യാഴാഴ്ച ആരംഭിച്ച ഈന്തപ്പഴ വിപണമേളയിലാണ് സന്ദര്‍ശകരെ കൊതിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന ഈന്തപ്പഴ ഷവര്‍മ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കിഴക്കന്‍ മേഖല വികസന അതോറിറ്റിയുടെയും അല്‍അഹ്‌സ ചേംബര്‍ ഓഫ് കോമേഴ്സിന്‍റെയും സഹകരണത്തോടെ അല്‍അഹ്‌സ മുനിസിപ്പാലിറ്റിയാണ് മേള സംഘടിപ്പിക്കുന്നത്.

കാര്‍ഷിക പ്രധാനമായ അല്‍അഹ്സ മേഖലയിലെ ഈന്തപ്പഴ ഫാക്ടറികളില്‍നിന്നുള്ളതും കര്‍ഷകര്‍ നേരിട്ടെത്തിക്കുന്നതുമായ വിവിധതരം ഈത്തപ്പഴങ്ങളും അനുബന്ധ ഉല്‍പന്നങ്ങളും മേളയിലുണ്ട്. ഇത്തവണ മേളനഗരിയിലെത്തുന്ന ആളുകളെ മുഴുവന്‍ ആകര്‍ഷികുന്നത് ‘ഈന്തപ്പഴ ഷവര്‍മ’ ആണ്. ഇത്തപ്പഴവും വിവിധ തരം ധാന്യപരിപ്പുകളും (നട്സ്) കൊണ്ടാണ് ഷവര്‍മയുടെ നിര്‍മാണം.

spot_img

Related Articles

Latest news