മുക്കം:വിമുക്ത സൈനികനും കിഫ ഷൂട്ടേഴ്സ് ക്ലബ് അംഗവും, സർക്കാരിൻ്റെ അംഗീകൃത എം പാനൽ ഷൂട്ടറും, കിഫയുടെ പ്രഥമ ജിം കോർബറ്റ് അവാർഡ് ജേതാവുമായ മുക്കം കച്ചേരി സ്വദേശി തെക്കേ കണ്ടിയിൽ സിഎം ബാലൻ അന്തരിച്ചു.
ജനവാസ മേഖലയിൽ റോഡരികിൽ ഇറങ്ങിയ കാട്ടു പന്നിയെ വെടി വെച്ച സ്ഥലത്ത് നിന്നും മാറ്റുന്നതിനിടെ അശ്രദ്ധമായി വന്ന മോട്ടോർ സൈക്കിൾ ഇടിച്ചു ഉണ്ടായ അപകടത്തിൽ പരിക്ക് പറ്റിയതിനെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുമ്പോഴാണ് അന്ത്യം.
അച്ഛൻ പരേതനായ സി എ൦ ഉണ്ണീരി,അമ്മ പരേതയായ ഉണിച്ചിര,മക്കൾ സായിനാരായൺ (ലാബ് അസിസ്റ്റന്റ് കക്കോടി ഗവൺമെന്റ് ഹയർ സെക്ക൯ഡറി സ്കൂൾ), സായ് ആദിത്യ, സായ് ദു൪ഗ്ഗ, മരുമകൾ അമൃത കക്കോടി(അദ്ധ്യാപിക അൽഹറൈമാ൯ ഇംഗ്ലീഷ് മീഡിയം സ്കൂൾ പുതിയങ്ങാടി) സഹോദരങ്ങൾ ശാരദ, സൌമിനി,ശ്രീമതി, അംബുജം, ബബിതാഭായി, പരേതയായ ബേബി.
കേരളത്തിൽ, പ്രത്യേകിച്ച് കോഴിക്കോട് ജില്ലയിലെ കാർഷിക മേഖലയിൽ നാശം വിതച്ചിരുന്ന നൂറിൽ അധികം വരുന്ന കാട്ടു പന്നികളെ നിയമാനുസൃതം ഷൂട്ട് ചെയ്ത് ഒരുപാട് കർഷകർക്ക് സേവനം ചെയ്ത നന്മയുള്ള ഒരു കർഷക സുഹൃത്തിനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത് എന്ന് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ തൻ്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
സംസ്ഥാന കമ്മിറ്റിയെ കൂടാതെ, കോഴിക്കോട് ജില്ലാ കമ്മിറ്റി, ഷൂട്ടേർസ് ക്ലബ്, മറ്റു വിവിധ ജില്ലാ കമ്മിറ്റികൾ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.ബാലൻ്റെ ആകസ്മികമായ വേർപാടിൽ സങ്കടപ്പെട്ട് കഴിയുന്ന കുടുംബാംഗങ്ങൾക്ക് കിഫയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.