തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം യൂത്ത് ലീഗ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പോലീസാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്.
സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളില്‍ ഫിറോസിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോലീസിനെ ആക്രമിച്ചു, പൊതുമുതല്‍ നശിപ്പിച്ചു, വാഹനഗതാഗതം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു പോലീസ് നടപടി.
കേസില്‍ 30 ഓളം യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഫിറോസിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയാറായിരുന്നില്ല. പിന്നാലെയാണ് അറസ്റ്റുണ്ടായത്.