കോവിഡ് വാക്‌സിന്‍ എടുക്കണമെന്ന് ജീവനക്കാരെ തൊഴിലുടമയ്ക്ക് നിർബന്ധിക്കാനാവില്ല : ഹൈക്കോടതി

ന്യൂഡെല്‍ഹി: (www.kvartha.com) കോവിഡ് വാക്‌സിന്‍ എടുക്കണമെന്ന് ജീവനക്കാരെ തൊഴിലുടമയ്ക്ക് നിര്‍ബന്ധിക്കാനാവില്ലെന്ന് ഡെല്‍ഹി ഹൈക്കോടതി.

വാക്‌സിന്‍ എടുക്കാന്‍ നിര്‍ബന്ധിക്കാതെ പഠിപ്പിക്കാനും മറ്റ് ചുമതലകള്‍ ഏറ്റെടുക്കാനും അനുവദിക്കണമെന്ന സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയുടെ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് പ്രതിഭ എം സിംഗിന്റെ സിംഗിള്‍ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ബന്ധപ്പെട്ട ജീവനക്കാരുടെ തീര്‍പ്പാക്കാത്ത എല്ലാ ഹര്‍ജികളും കോടതി തീര്‍പ്പാക്കി.

അധ്യാപികയെ പഠിപ്പിക്കുന്നതിനും മറ്റ് ചുമതലകള്‍ നല്‍കുന്നതിനും 30 ദിവസത്തിനകം തീരുമാനമെടുക്കാന്‍ കോടതി അധികൃതരോട് നിര്‍ദേശിക്കുകയും ചെയ്തു. നേരത്തെ സ്വന്തം ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ഒരു ചികിത്സയും സ്വീകരിക്കാന്‍ വിസമ്മതിക്കുന്നത് ഒരു വ്യക്തിയുടെ അവകാശമാണെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു.

ഡല്‍ഹി സര്‍ക്കാരിന്റെ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലുള്ള ഗൗതം പുരിയിലെ ന്യൂ ഉസ്മാന്‍പൂരിലെ ഗവണ്‍മെന്റ് ഗേള്‍സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചരിത്ര വിഷയം പഠിപ്പിക്കുന്ന അധ്യാപികയാണ് 2021-ല്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ഇപ്പോള്‍ അവര്‍ വാക്‌സിന്‍ എടുത്തിട്ടുണ്ട്.

spot_img

Related Articles

Latest news