അമേരിക്കയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിവയ്പ്പില്‍ ദാരുണാന്ത്യം

ഷിക്കാഗോ: ജനവുവരി 22 ന് ഷിക്കാഗോയിലെ പ്രിന്‍സിംഗ്ടണ്‍ പാര്‍ക്കില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടന്ന വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശിയായ ദേവശിഷ് നന്ദപ്പു(23)എന്ന വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. കൊപ്പള സായ്‌സരണ്‍ എന്ന ഹൈദാരാബില്‍ നിന്നുള്ള വിദ്യാര്‍ത്ഥിക്കും വെടിയേറ്റു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ലക്ഷ്മണ്‍ എന്ന തെലുങ്കാനിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

പത്തു ദിവസം മുന്‍പാണ് മൂന്നു വിദ്യാര്‍ത്ഥികളും പഠനത്തിനായി യുഎസില്‍ എത്തിയത്. ഷിക്കാഗോയിലെ ഗവര്‍ണേഴ്‌സ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളായ ഇവര്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഒരുമിച്ചായിരുന്നു താമസം. ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്നതിനായിരുന്നു മൂവരും വൈകുന്നേര സമയം താമസ സ്ഥലത്തുനിന്ന് പുറത്തേക്കിറങ്ങിയത്. തുടര്‍ന്ന് ഒരു കറുത്ത വാഹനം ഇവര്‍ക്കു മുന്‍പില്‍ കൊണ്ടു നിറുത്തുകയും ആയുധ ധാരികളായ രണ്ടുപേര്‍ ഇറങ്ങിവന്ന ഇവരെ തടഞ്ഞു നിര്‍ത്തുകയും ആയിരുന്നു. തോക്കു ചൂണ്ടി മൊബൈല്‍ ഫോണും പാസ്സ്‌വേഡും ആവശ്യപ്പെട്ടു. കൊടുക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥികളുടെ കൈവശം ഉണ്ടായിരുന്ന പണം അക്രമി സംഘം കവര്‍ന്നെടുത്തു.കവര്‍ച്ചയ്ക്കു ശേഷം മടങ്ങിപ്പോകാന്‍ തുടങ്ങിയ അക്രമികള്‍ ഇവര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. ഇതില്‍ രണ്ട് പേര്‍ക്ക് വെടിയേറ്റു. വെടിയേല്‍ക്കാതെ രക്ഷപ്പെട്ട വിദ്യാര്‍ത്ഥിയാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി വെടിയേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദേവശിഷിനെ രക്ഷിക്കാനായില്ല.

spot_img

Related Articles

Latest news