പത്മ ബഹുമതികള്‍ പ്രഖ്യാപിച്ചു ; നാല് മലയാളികള്‍ ഉള്‍പ്പെടെ 91 പേര്‍ക്ക് പത്മശ്രീ ലഭിച്ചു

ന്യൂഡല്‍ഹി: പത്മ ബഹുമതികള്‍ പ്രഖ്യാപിച്ചു. ഒ.ആര്‍.എസ് ലായനി കണ്ടുപിടിച്ച ദിലിപ് മഹലനാബിസ്, മുന്‍ യു.പി മുഖ്യമന്ത്രി മുലായംസിങ് യാദവ്, വാസ്തുശില്‍പി ബാല്‍കൃഷ്ണ ദോഷി, തബല വിദ്വാന്‍ സാക്കിര്‍ ഹുസൈന്‍, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം.

കൃഷ്ണ, ശ്രീനിവാസ വരധന്‍ (ശാസ്ത്രം, എന്‍ജിനീയറിങ്) എന്നിവര്‍ക്ക് ഉന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍. ദിലിപ് മഹലനോബിസ്, മുലായംസിങ് യാദവ്, ബാല്‍കൃഷ്ണ ദോഷി എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയാണ്. ഒമ്ബതുപേര്‍ക്ക് പത്മഭൂഷണ്‍ ലഭിച്ചു.

എസ്.എല്‍. ഭൈരപ്പ (വിദ്യാഭ്യാസം), കുമാര മംഗലം ബിര്‍ള (വ്യവസായം), ദീപക് ധര്‍ (ശാസ്ത്രം, എന്‍ജിനീയറിങ്), ഗായിക വാണിജയറാം, സ്വാമി ചിന്ന ജീയാര്‍, സുമന്‍ കല്യാണ്‍പൂര്‍ (കല), കപില്‍ കപൂര്‍ (വിദ്യാഭ്യാസം), സുധ മൂര്‍ത്തി (സാമൂഹിക പ്രവര്‍ത്തക), കമലേഷ് ഡി. പട്ടേല്‍ (ആത്മീയത) എന്നിവര്‍ക്കാണ് പത്മഭൂഷണ്‍.

നാല് മലയാളികള്‍ ഉള്‍പ്പെടെ 91 പേര്‍ക്ക് പത്മശ്രീ ലഭിച്ചു. ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായ വി.പി. അപ്പുക്കുട്ടന്‍ പൊതുവാള്‍, ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗം സി.ഐ. ഐസക്, കളരി ഗുരുവും ഗ്രന്ഥകാരനുമായ ഡോ. എസ്.ആര്‍.ഡി. പ്രസാദ്, നെല്‍വിത്ത് സംരക്ഷകനും ആദിവാസി കര്‍ഷകനുമായ ചെറുവയല്‍ കെ. രാമന്‍ എന്നിവരാണ് പത്മശ്രീ ലഭിച്ച മലയാളികള്‍.

1942ലെ ക്വിറ്റ് ഇന്ത്യ സമരത്തിലെ സജീവ സാന്നിധ്യമായ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ അപ്പുക്കുട്ടന്‍ പൊതുവാള്‍ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു.ചെറുവയല്‍ രാമന്‍ വയനാട് മാനന്തവാടി സ്വദേശിയാണ്.

spot_img

Related Articles

Latest news