പുതുപ്പാടി:വയനാട് ചുരം ബദൽ റോഡ് യാഥാർഥ്യമാക്കുക, ബഫർ സോൺ വിഷയത്തിൽ സർക്കാർ ഒത്തുകളി അവസാനിപ്പിക്കുക,വന്യ ജീവി ശല്യങ്ങളിൽ നിന്നും കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച്
യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചു.
അടിവാരത്ത് നടന്ന ഉപവാസ സമരം കെ.പി.സി.സി സെക്രട്ടറി കെ.ടി നൗഷാദ് അലി ഉദ്ഘാടനം ചെയ്യ്തു.
വനം വന്യജീവി നിയമങ്ങളിൽ കാതലായ മാറ്റം കൊണ്ടുവരാൻ സർക്കാരുകൾ തയ്യാറാകണമെന്ന് അദ്ദേഹം ആവിശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡൻ്റ് സഹീർ എരഞ്ഞോണ അധ്യക്ഷനായി.
മുക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.റ്റി അഷ്റഫ്, സന്തോഷ് മാളിയേക്കൽ, എൻ.ജി ബാബു, ബിജു ഒത്തിക്കൽ,നിഷാദ് വിച്ചി, സണ്ണി പുലിക്കുന്നേൽ, സലിംമറ്റത്തിൽ,ആൽവിൻ കോടഞ്ചേരി,കമറുദീൻ കക്കാവയൽ,റിയാസ് കാക്കവയൽ,ജോർജ് കുട്ടി കക്കാടംപൊയിൽ, ഷാനീബ് ചോണാട്,നിഷാദ് മുക്കം,ജിൻ്റോ പുഞ്ചത്തറപ്പിൽ, അഭിജിത്ത് കാരശ്ശേരി എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം കെ.പി സി നിർവ്വാഹക സമിതി അംഗം ഹബിബ് തമ്പി ഉദ്ഘാടനം ചെയ്യ്തു.
യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി അഡ്വ സൂഫിയാൻ ചെറുവാടി അധ്യക്ഷനായി.
അഡ്വ.മുഹമ്മദ് ദിശാൽ,
കോൺഗ്രസ് തിരുവമ്പടി ബ്ലോക്ക് പ്രസിഡൻ്റ് പി.സി മാത്യൂ,കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബീന തങ്കച്ചൻ, രാജേഷ് ഇടവലത്ത്, അംബിക മംഗലത്ത്, ബിജു താന്നിക്കാകുഴി ജാസിൽ പുതുപ്പാടി, സുകുമാരൻ, ജോബി ഇലന്തൂർ , മുന്ദീർ ചേന്ദമംഗല്ലൂർ, സുഭാഷ് മണാശ്ശേരി, ജോർജ് തോമസ്,തനുദേവ് കൂടാംപൊയിൽ,റിസു കാരശ്ശേരി,ജോബിൻസ് കൂടരഞ്ഞി എന്നിവർ പ്രസംഗിച്ചു.