പേരക്കുട്ടിയെ രക്ഷിക്കാൻ കിണറ്റിൽ ചാടിയ വല്യമ്മ മരിച്ചു; കുട്ടിയെ നാട്ടുകാർ രക്ഷിച്ചു

കൊടുവള്ളി: വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ അബദ്ധത്തിൽ കിണറ്റിൽ വീണ പേരക്കുട്ടിയെ രക്ഷിക്കാൻ കിണറ്റിലേക്ക് ചാടിയ വല്യമ്മ മരിച്ചു. കൊടുവള്ളിയിൽ ചുമട്ട് തൊഴിലാളിയായ കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ മുഹമ്മദ് കോയയുടെ ഭാര്യ റംല (48) ആണ് മരിച്ചത്.

ഇന്ന് വൈകീട്ട് നാലരയോടെയായിരുന്നു അപകടം. മകൻ അസീസിൻ്റെ മൂന്ന് വയസുള്ള മകൻ കളിച്ച് കൊണ്ടിരിക്കെ വീട്ടുമുറ്റത്തെ കിണറ്റിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. രക്ഷിക്കാനായി വല്ല്യുമ്മ യും കിണറ്റിലേക്ക് ചാടി.
എന്നാൽ ശബ്ദം കേട്ട് വന്ന പരിസരവാസികൾ കിണറ്റിലെ പൈപ്പിൽ പിടിച്ചു നിന്ന കുട്ടിയെ രക്ഷപ്പെടുത്തി.അപ്പോഴാണ് റംലയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി യത്.നരിക്കുനിയിൽ നിന്നെത്തിയ അഗ്നി ശമനസേന റംലയുടെ മൃതദേഹം കരക്കെടുത്തു.

spot_img

Related Articles

Latest news