കെഎസ്‌ആര്‍ടിസി ; ഓടിക്കാതെ നിര്‍ത്തിയിട്ടിരിക്കുന്ന മുഴുവന്‍ ബസുകളും മറ്റന്നാള്‍ മുതല്‍ സര്‍വീസിനിറക്കണമെന്ന് ഉത്തരവ്

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ സര്‍വീസിന് ഓടിക്കാതെ നിര്‍ത്തിയിട്ടിരിക്കുന്ന മുഴുവന്‍ ബസുകളും മറ്റന്നാള്‍ മുതല്‍ സര്‍വീസിനിറക്കണമെന്ന് ഉത്തരവ്.

ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടറാണ് എല്ലാ സോണല്‍ മേധാവികള്‍ക്കും ഇത് സംബന്ധിച്ച്‌ നിര്‍ദ്ദേശമടങ്ങിയ കത്ത് നല്‍കിയത്. കൊവിഡ് കാലത്തിന് മുന്‍പ് പ്രതിദിനം 5700 സര്‍വീസായിരുന്നെങ്കില്‍ ഇപ്പോള്‍ കേവലം 4400 സര്‍വീസുകളേ നിരത്തിലുള‌ളു.

ബസുകള്‍ ഓടിക്കാതെ പല യൂണി‌റ്റുകളിലും നിര്‍ത്തിയിട്ടിരിക്കുന്നതിനാലാണ് ഇത്തരത്തില്‍ ഉത്തരവ്. ജീവനക്കാരില്ലാത്ത പക്ഷം ബദല്‍ ജീവനക്കാരെ ഏര്‍പ്പെടുത്താനും സോണല്‍ മേധാവികള്‍ക്ക് നിര്‍ദ്ദേശമുണ്ട്. അതേസമയം പൂര്‍ണമായും ഹരിത ഇന്ധനത്തിലേക്കു മാറുകയെന്ന കെഎസ്‌ആര്‍ടിസിയുടെ സ്വപ്നത്തിലേക്കായി കേന്ദ്ര സര്‍ക്കാര്‍ രണ്ടു പദ്ധതികളിലൂടെ 1000 ഇലക്‌ട്രിക് ബസുകള്‍ നല്‍കുമെന്നാണ് വിവരം.ഇവയില്‍, ദീര്‍ഘദൂര സര്‍വീസിന് ഉപയോഗിക്കാവുന്ന 750 ബസുകള്‍ ഡ്രൈവര്‍ അടക്കം ലീസ് വ്യവസ്ഥയില്‍ തരുന്നതാണ്. ഇവയ്‌ക്ക് വാടക കൊടുക്കണം. നഗരകാര്യവകുപ്പിന്റെ ഓഗുമെന്റേഷന്‍ ഓഫ് സിറ്റി സര്‍വീസ് സ്‌കീമില്‍ ഉള്‍പ്പെടുത്തി ലഭിക്കുന്ന 250 ബസുകള്‍ സൗജന്യമാണ്.

spot_img

Related Articles

Latest news