കേരളത്തിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന് മുഹമ്മദ് അസ്ഹറുദ്ദീനെ സ്വന്തമാക്കി ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് മുഹമ്മദ് അസ്ഹറുദ്ദീനെ വിരാട് കോഹ്ലിയുടെ ടീം സ്വന്തമാക്കിയത്. നേരത്തെ കേരളാ നായകന് സച്ചിന് ബേബിയെയും ആര്‍സിബി സ്വന്തമാക്കിയിരുന്നു. അടിസ്ഥാന വിലയായ 20 ലക്ഷം തന്നെയാണ് സച്ചിന് ബേബിക്കും ലഭിച്ചത്.
കേരളാ ഉപനായകന്‍ വിഷ്ണു വിനോദിനെ അടിസ്ഥാന വിലയ്ക്ക് ഡല്‍ഹി ക്യാപ്റ്റല്‍സും സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം കര്‍ണാടകയുടെ മലയാളി താരം കരുണ്‍ നായരെ ആദ്യ റൗണ്ടില്‍ ആരും തെരഞ്ഞെടുത്തില്ല. ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരായ ജാസന്‍ റോയ്, അലക്സ് ഹെയ്ല്‍സ് എന്നിവരെയും സിനീയര്‍ താരം ഹര്ഭജന് സിംഗിനെയും ലേലത്തിന്റെ തുടക്കത്തില്‍ ടീമുകള്‍ ഗൗനിച്ചില്ല.
ലേലം പുരോഗമിക്കുമ്പോള്‍ ഇതുവരെ ഏറ്റവും കൂടുതല്‍ തുക ലഭിച്ച താരം സൗത്ത് ആഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസാണ്. 16.25കോടി രൂപയെന്ന മോഹവില നല്‍കിയാണ് സഞ്ജുവിന്റെ രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കിയത്. ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ഒഴിവാക്കിയ ഓള്‍റൗണ്ടര്‍ ശിവം ദുബയെയും റോയല്‍സ് പാളയത്തിലെത്തിച്ചിട്ടുണ്ട്. 4.4 കോടി രൂപയാണ് ദുബയ്ക്ക് ലഭിച്ചത്.
മീഡിയ വിങ്സ്