ജിദ്ദ -കണ്ണൂർ വിമാന സർവീസ് പ്രവാസികൾക്കു പ്രിയമേറുന്നു

ജിദ്ദ: അടുത്ത കാലത്ത് ആരംഭിച്ച ജിദ്ദ കണ്ണൂർ സെക്ടർ വിമാന സർവീസുകൾ പ്രവാസി യാത്രക്കാർക്ക് സൗകര്യപ്രദവും ഏറെ പ്രയോജനകരവുമായത് കൊണ്ട് ഈ മേഖലയിൽ ഉള്ള യാത്രക്കാർക്ക് പ്രിയമേറുകയാണ്

നേരത്തെ ആഴ്ചയിൽ ഒരു സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം ഇപ്പോൾ ആഴ്ചയിൽ രണ്ടു സർവീസ് ആയി ഉയർത്തിയിരിക്കുകയാണ്.

ഞായർ ബുധൻ എന്നീ ദിവസങ്ങളിലാണ് ജിദ്ധയിൽ നിന്ന് നേരിട്ട് കണ്ണൂരിലേക്ക് സർവീസുകൾ ഉള്ളത്.

കോഴിക്കോട് എയർപോർട്ട്‌ റൺവേ റീകാർപ്പറ്റിങ് വർക്കിനു വേണ്ടി പകൽ സമയം ലാൻഡിംഗ് നിർത്തിവെക്കുക കൂടി ചെയ്താൽ മലബാറിൽ നിന്നുമുള്ള ജിദ്ദ യാത്ര കൂടുതൽ പ്രയാസം സൃഷ്ടിക്കും.

മാത്രമല്ല, നാല് മണിക്കൂർ മുൻപ് എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യണം എന്ന കോഴിക്കോട് എയർപോർട്ട് അതോറിറ്റിയുടെ പുതിയ നിർദേശം കഴിഞ്ഞ ദിവസം പുറത്തു വന്നിട്ടുണ്ട്. കണ്ണൂരിൽ നിന്നുള്ള യാത്രക്കാർ മണിക്കൂറുകൾ മുന്നേ പുറപ്പെടുക കൂടി ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ കണ്ണൂർ സർവീസുകൾ ഏറെ ആശ്വാസമാകും.

കൂടാതെ മംഗലാപുരം എയർപോർട്ട് വികസനം നടക്കുന്നതിനാൽ സർവീസ് ഇല്ലാത്തതിനാൽ കാസറഗോഡ് മേഖലയിൽ നിന്നുള്ള യാത്രക്കാർ കണ്ണൂർ എയർപോർട്ടിനെയാണു ആശ്രയിക്കുന്നത്.

കണ്ണൂരിൽ നിന്ന് ജിദ്ദയിലേക്ക് ഗോ-എയർ (Go-first), സ്‌പൈസ് ജെറ്റ് തുടങ്ങിയ സ്വകാര്യ വിമാനകമ്പനികൾ കൂടി നേരിട്ടുള്ള സർവീസുകൾ ആരംഭിച്ചാൽ ജിദ്ദക്ക് പുറമേ സൗദിഅറേബ്യയിലെ പടിഞ്ഞാറൻ മേഖലയിലെ മദീന, മക്ക, യാമ്പു, തായിഫ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമുള്ള ഉത്തര മലബാറുകരായ പ്രവാസികളുടെ ആകാശയാത്രാദുരിതത്തിനു ഒരു പരിധിവരെ പരിഹാരം ആവും.

ജിദ്ദ കണ്ണൂർ യാത്രക്കാരുടെ പ്രശ്നങ്ങൾ പഠിച്ചു പരിഹാരനടപടികൾ ഏകോപിപ്പിക്കുന്നതിനായി ജിദ്ദ കണ്ണൂർ എയർപോർട്ട് ഉപഭോക് തൃഫോറം കണ്ണൂർ കാസറഗോഡ് മേഖലയിൽ നിന്നുള്ളവിവിധ സംഘടന പ്രധിനിധികളുടെ കൺവെൻഷൻ ഫെബ്രുവരി പത്തിന് വൈകുന്നേരം ജിദ്ദ ശറഫിയയിൽ വിളിച്ചു ചേർത്തിട്ടുണ്ട്.

spot_img

Related Articles

Latest news