വിവാഹ മോചനത്തിന് മുസ്ലിം സ്ത്രീകള്‍ ശരീഅത്ത് കൗണ്‍സിലിനെയല്ല, കുടുംബ കോടതികളെയാണ് സമീപിക്കേണ്ടത് .

ചെന്നൈ> വിവാഹ മോചനത്തിന് മുസ്ലിം സ്ത്രീകള്‍ ശരീഅത്ത് കൗണ്‍സിലിനെയല്ല, കുടുംബ കോടതികളെയാണ് സമീപിക്കേണ്ടതെന്ന് മദ്രാസ് ഹൈക്കോടതി.ശരീഅത്ത് കൗണ്‍സില്‍ പോലുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ‘ഖുല’ വഴി വിവാഹമോചനം പ്രഖ്യാപിക്കാനോ സാക്ഷ്യപ്പെടുത്താനോ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.ശരീഅത്ത് കൗണ്‍സിലുകള്‍ കോടതികളോ തര്‍ക്കങ്ങളിലെ മധ്യസ്ഥരോ അല്ല. ഇത്തരം സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അസാധുവാണെന്നും കോടതി വ്യക്തമാക്കി. തര്‍ക്കം പരിഹരിക്കാന്‍ തമിഴ്നാട് ലീഗല്‍ സര്‍വീസസ് അതോറിറ്റിയെയോ കുടുംബകോടതിയെയോ സമീപിക്കാന്‍ ഹരജിക്കാരനോടും ഭാര്യയോടും ഹൈക്കോടതി നിര്‍ദേശിച്ചു.

spot_img

Related Articles

Latest news