ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് മുറിയും അടിസ്ഥാന സൗകര്യവുമൊരുക്കാൻ സ്കൂൾ പിടിഎ നടത്തിയ ബിരിയാണി ചലഞ്ച് വിദ്യാഭ്യാസ വകുപ്പ് തടഞ്ഞു. കോഴിക്കോട് ചെറുവണ്ണൂര്‍ ഹൈസ്കൂളിലാണ് സംഭവം. പിടിഎ ഭാരവാഹികൾ യുഡിഎഫ് അനുഭാവികൾആയതിനാൽ സിപിഎമ്മാണ് പരിപാടിക്ക് തടയിട്ടതെന്നാണ് ആരോപണം.
ചെറുവണ്ണൂര്‍ ഹൈസ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ക്ലാസ് മുറിയും ശുചിമുറിയുമടക്കം ഒരുക്കാനാണ് ബിരിയാണി ചലഞ്ച് നടത്താന്‍ പിടിഎ തീരുമാനിച്ചത്.