കെ.യു.ഡബ്ല്യു.ജെയ്ക്ക് വേണ്ടി എം.പി ഫണ്ട് ക്രമക്കേട് നടത്തിയത് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തി തുക അടിയന്തരമായി തിരിച്ചു പിടിക്കാന്‍ വയനാട് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്കി. ഇതിനായി 2019 ല്‍ കേരള സര്‍ക്കാരിനു നല്കിയ ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് മന്ത്രാലയത്തില്‍ നിന്ന് ഫോണ്‍ മുഖേന കഴിഞ്ഞ മാസം 12 ന് വയനാട് ജില്ലാ കലക്ടര്‍ക്ക് നേരിട്ട് നിര്‍ദേശം നല്‍കിയത്.
കോണ്‍ഗ്രസ് എം.പി യായിരുന്ന അന്തരിച്ച എം.ഐ.ഷാനവാസ് സി.പി.എം രാജ്യസഭാംഗമായിരുന്ന പി.രാജീവ് സി.പി.ഐ രാജ്യസഭാംഗമായിരുന്ന എം.പി.അച്യുതന് എന്നിവരുടെ എം.പി ഫണ്ടുകളില്‍ നിന്നാണ് 25 ലക്ഷം രൂപ വയനാട് പ്രസ് ക്ലബ് നിര്‍മാണത്തിനു നല്‍കിയത്.
വയനാട് പ്രസ് ക്ലബ് ട്രേഡ് യൂണിയനായ കെ.യു.ഡബ്ല്യു.ജെയുടെ ജില്ലാ ഘടകമാണെന്നും എം.പി ഫണ്ടില്‍ നിന്നു ട്രേഡ് യൂണിയനുകള്‍ക്ക് ഫണ്ട് അനുവദിക്കുന്നത് ചട്ടവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് തുക തിരിച്ചു പിടിക്കാനുള്ള നിര്‍ദേശം