മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ ഓറഞ്ച് ഫേസ് പാക്കുകള്‍

ഓറഞ്ച് ആരോ​ഗ്യത്തിന് മാത്രമല്ല ചര്‍മ്മ സംരക്ഷണത്തിനും ഏറെ മികച്ചതാണ്. വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. ഇതില്‍ ശക്തമായ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഓറഞ്ച് സ്കിന്‍ ടോണറായും ചര്‍മ്മത്തിന്റെ തിളക്കമാര്‍ന്ന ഏജന്റായും പ്രവര്‍ത്തിക്കുന്നു, ഇത് ചര്‍മ്മത്തിന്റെ ടോണും സ്വാഭാവിക തിളക്കവും മെച്ചപ്പെടുത്താന്‍ സഹായിക്കും. ചര്‍മ്മത്തിന് തിളക്കം കിട്ടാന്‍ സഹായിക്കുന്ന ഓറഞ്ച് ഫേസ് പാക്കുകള്‍ ഏതൊക്കെയാണെന്ന് അറിയാം.

ഓറഞ്ചും മഞ്ഞളും

ഓറഞ്ചിലെ സിട്രിക് ആസിഡുകള്‍ ഒരു സ്കിന്‍ ടോണറായി പ്രവര്‍ത്തിക്കുന്നു. ഇത് മുഖത്തെ അധിക എണ്ണ നീക്കം ചെയ്യാനും ചര്‍മ്മ സുഷിരങ്ങള്‍ ശക്തമാക്കാനും സഹായിക്കും. മുഖക്കുരു, ബ്ലാക്ക് ഹെഡ്സ് തുടങ്ങിയ ചര്‍മ്മ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിന് മഞ്ഞള്‍ സഹായിക്കുന്നു. ഇതിലെ ആന്റിമൈക്രോബയല്‍ ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. മൂന്ന് ടീസ്പൂണ്‍ ഓറഞ്ച് ജ്യൂസില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത് മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

ഓറഞ്ചും തേനും

ഈ ഫേസ് പാക്ക് ചര്‍മ്മത്തിന്റെ ടോണ്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. മുഖത്തെ കരുവാളിപ്പ് മാറാനും മികച്ചതാണ് തേനിലെ ചില സംയുക്തങ്ങള്‍ സഹായിക്കും. മൂന്ന് ടീസ്പൂണ്‍ ഓറഞ്ച് ജ്യൂസില്‍ അല്‍പം തേന്‍ ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

spot_img

Related Articles

Latest news