റിയാദ്: വിസിറ്റിങ് വിസയില്‍ സൗദി അറേബ്യയില്‍ എത്തിയ യുവതി ഹൃദയാഘാതം മൂലം നിര്യാതയായി. മംഗലാപുരം സ്വദേശിനിയായ ഹലീമ അഫ്രീന (23) ആണ് മരണപ്പെട്ടത്. റിയാദിന് സമീപം അല്‍ ഖര്‍ജ് ദിലമിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
ദിലത്തില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്യുന്ന പിതാവിന്റെ അടുത്തേക്ക് വിസിറ്റിങ് വിസയില്‍ എത്തിയതാണ് ഹലീമ അഫ്രീന. പിതാവ് – അബ്ദുല്‍ കാദര്‍. മാതാവ് – ബീപാത്തുമ്മ. മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അല്‍ ഖര്‍ജ് കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് രംഗത്തുണ്ട്. മൃതദേഹം അല്‍ ഖര്‍ജ് മഖ്ബറയില് ഖബറടക്കും.