റിയാദ്: കലയെയും കലാകാരന്മാരേയും എന്നും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിട്ടുള്ള റിയാദിലെ പൊതുസമൂഹത്തിന് RMC(റിയാദ് മ്യൂസിക് ക്ലബ്ബ്)യുടെ സ്നേഹോപഹാരം ”വർണ്ണോത്സവം
സീസൺ 3” യുടെ പോസ്റ്റർ പ്രകാശനം സാമൂഹിക പ്രവർത്തകരായ ഡോ.ജയചന്ദ്രനും ജയൻ കൊടുങ്ങല്ലൂരും റിയാദ് മ്യൂസിക് ക്ലബ് പ്രസിഡന്റ് സുബൈർ ആലുവയും ചേർന്ന് നിർവഹിച്ചു.
ചടങ്ങിൽ റിയാദ് മ്യൂസിക് ക്ലബ് ഭാരവാഹികളായ ലിജോ ജോൺ, സജ്ജാദ് പള്ളം, ഷമീർ വളാഞ്ചേരി, സുരേഷ് ശങ്കർ , ബാബു പൊറ്റെക്കാട്ട് , ബഷീർ കോട്ടയം , മുത്തലിബ് കോഴിക്കോട് , റിയാസ് പറവൂർ , അൻവർ കൊടുവള്ളി , നിസാർ കൊച്ചി , നിഷാദ് , സ്കറിയ ജോസഫ് , സുധീർ തുടങ്ങിയവർ പങ്കെടുത്തു.ജൂൺ 15 വ്യാഴാഴ്ച രാത്രി 7 മണിമുതൽ ഷിഫയിൽ ഉള്ള റീമാസ് ഓഡിറ്റോറിയത്തിൽ വച്ച് വർണ്ണോത്സവം സീസൺ 3 അരങ്ങേറുമെന്നു സംഘാടകർ അറിയിച്ചു.
വർണ്ണോത്സവം സീസൺ 3 ൽ മലയാള സിനിമയിലെ
നവ താരോദയവും അമൃത ചാനലിലെ ഫൺസ് അപ്പോൺ എ ടൈം എന്ന പ്രോഗ്രാമിലൂടെ മലയാളികളുടെ ഇഷ്ടതാരവുമായ ”K7 മാമൻ” എന്നറിയപ്പെടുന്ന സുധീർ പറവൂർ മുഖ്യതിഥിയായി എത്തുന്നു.
കൂടാതെ റിയാദ് മ്യൂസിക് ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിക്കുന്ന കലാവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
വിന്റർ ടൈം കമ്പനിയാണ് പ്രോഗ്രാമിന്റെ മുഖ്യ പ്രയോജകർ.
പരിപാടികൾ കാണുന്നതിനുള്ള സൗകര്യം തികച്ചും സൗജന്യമാണെന്നും സംഘടകർ പത്രകുറിപ്പിലൂടെ അറിയിച്ചു.