കോഴിക്കോട്: കാലിക്കറ്റ് ബ്ലഡ് ഡോണേഴ്സ് ഫോറം നിഖില ഫൗണ്ടേഷൻ സംയുക്തമായി ലോക രക്തദാതാവ് ദിനം ആചരിച്ചു.സിബിഡിഎഫ് പ്രസിഡന്റ് ശ്രീ അനിൽകുമാറിന്റെ നേതൃത്വത്തിൽ സി എസ് ഐ മാനാഞ്ചിറയിൽ വച്ച് നടന്ന ചടങ്ങിൽ സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ ഐപിഎസ്ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ അനിതകുമാരി മുഖ്യാതിഥിയായിരുന്നു,
60 തവണ രക്തദാനം നടത്തിയ മുൻ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ വി.പി ശശിധരനെ ചടങ്ങിൽ ആദരിച്ചു. ഗ്ലോബൽ കോളേജ് പ്രിൻസിപ്പൽ സജിരാജ് നിഖില ഫൗണ്ടേഷൻ പ്രസിഡന്റ് അബ്ദുൽ റസാഖ്,സിബിഡിഎഫ് രക്ഷാധികാരി സിപിഎം അബ്ദുറഹ്മാൻ എന്നിവർ ആശംസകൾ നേർന്നു.സിബിഡിഎഫ് സെക്രട്ടറി ഷാജഹാൻ നടുവട്ടം സ്വാഗതവും സിബിഡിഎഫ് വൈസ് പ്രസിഡന്റ് സിന്ധു ടീച്ചർ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ രക്തദാന മേഖലയിൽ പ്രവർത്തിക്കുന്നവരെ ആദരിച്ചു. സിബിഡിഎഫ് ട്രഷറർ ഷാജി അത്തോളി, ഫിറോസ് അരക്കിണർ, ഹസീന എന്നിവർ പ്രസംഗിച്ചു.

 
                                    