റിയാദ്: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി. കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി അനുശോചിച്ചു.
ദീർഘകാലം നിയമസഭാംഗവുമായിരുന്ന ഉമ്മൻ ചാണ്ടി ജനങ്ങൾക്കിടയിൽ നിറഞ്ഞു നിന്ന നേതാവായിരുന്നു. ജനസമ്പര്‍ക്ക പരിപാടികളിലൂടെ അദ്ദേഹം കേരളത്തിന്റെ ജനകീയനായ മുഖ്യമന്ത്രിയായി മാറി.
അദ്ദേഹത്തിന്റെ റിയാദ് സന്ദർശന വേളയിൽ ഒ.ഐ.സി.സി. കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി നിർമ്മിച്ച് നൽകുന്ന ‘ഇന്ദിരാജി സ്നേഹ ഭവന പദ്ധതിയുടെ’ മാസ്റ്റർ പ്ലാൻ അദ്ധേഹത്തിന് കൈമാറാനും, അത് സംബന്ധമായ മറ്റു മാർഗ്ഗ നിർദ്ധേശങ്ങൾ ജില്ല കമ്മിറ്റിയുമായി അദ്ധേഹം പങ്ക് വെക്കുകയും, കൂടാതെ ഭാരവാഹികളുമായും പ്രവർത്തകരുമായും ഏറെ നേരം സംവദിക്കുകയും ചെയ്തത് കോഴിക്കോട് ജില്ല കമ്മിറ്റിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകളാണ്.
അതിൻ്റെ ഭാഗമായി ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ റിയാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജാതിമത ഭേത വിത്യാസമില്ലാതെ അർഹരായ സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരെ കണ്ടെത്തി അവർക്ക് ഭയപ്പാടില്ലാതെ കുടുംബത്തോടൊപ്പം തല ചായ്ക്കാനൊരിടം എന്നെ ആശയവുമായി മാവൂരിൽ നിർമ്മിച്ച ആദ്യ വീടിന്റെ താക്കോൽ ദാനം വൻ ജനാവലിയുടെ സാനിധ്യത്തിൽ ശ്രീ ഉമ്മൻ ചാണ്ടി തന്നെ നിർവ്വഹിക്കുകയുണ്ടായി. അതോടെപ്പം ജില്ലയിലെ മറ്റു മൂന്ന് മണ്ഡലങ്ങളിലെ വീടുകൾ നിർമ്മിച്ച് നൽകുകയും അതിൻ്റെ താക്കോൽ കൈമാറാനും, ബാക്കിയുള്ള മണ്ഡലങ്ങളിൽ ഭവന പദ്ധതിയുമായി മുന്നോട്ട് പോകാനും സാധിച്ചത് അദ്ധേഹം ഞങ്ങൾക്ക് തന്നെ ഊർജ്ജവും പിന്തുണയും കൊണ്ട് മാത്രമാണ് എന്നത് ഇവിടെ സ്മരിക്കാതിരിക്കാൻ കഴിയില്ല.