തിരുവനന്തപുരം: അൻപത്തിമൂന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയും (ചിത്രം-നന്‍പകല്‍ നേരത്ത് മയക്കം) നടിയായി വിന്‍സി അലോഷ്യസും (രേഖ) തിരഞ്ഞെടുക്കപ്പെട്ടു.
അഭിനയത്തിന് എട്ടാമത്തെ സംസ്ഥാന അവാര്‍ഡാണ് മമ്മൂട്ടിക്ക് ലഭിക്കുന്നത്. അഭിനയത്തിന് കുഞ്ചോക്കോ ബോബന്‍ പ്രത്യേക ജൂറി അവാര്‍ഡിന് അര്‍ഹനായി. അലന്‍സിയര്‍ക്കും പ്രത്യേക ജൂറി പരാമര്‍ശമുണ്ട്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കമാണ് മികച്ച സിനിമ. ജോണ്‍ സെബാസ്റ്റിയന്‍ ആണ് ഈ സിനിമയുടെ നിര്‍മാതാവ്. മഹേഷ് നാരായണന്‍ (അറിയിപ്പ്) ആണ് മികച്ച സംവിധായകന്‍. തിരക്കഥാകൃത്ത്: രതീഷ് പൊതുവാള്‍
ചലച്ചിത്ര ഗ്രന്ഥം-സി എസ് വെങ്കിടേശ്വരന്‍ (സിനിമയുടെ ഭാവനാ ദേശങ്ങള്‍). ചലച്ചിത്ര ലേഖനം-സാബു പ്രവദാസ്. സംവിധാനം-എസ് വിശ്വജിത്ത്, രാരിഷ് (പ്രത്യേക ജൂറി പരാമര്‍ശം). സ്ത്രീ, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം-ശ്രുതി ശരണ്യം ബി 32 മുതല്‍ 44 വരെ). നവാഗത സംവിധായകന്‍-ഷാഹി കബീര്‍ (ഇലവീഴാ പൂഞ്ചിറ). ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം ‘ന്നാ താന്‍ കേസ് കൊട്.
കുട്ടികളുടെ ചിത്രം പല്ലൊട്ടി 90സ് കിഡ്‌സ്. വിഷ്വല്‍ എഫക്‌ട്‌സ് ഡി അനീഷ്, സുമേഷ് ഗോപാല്‍ (വഴക്ക്). മേക്കപ്പ് റോണക്‌സ് സേവ്യര്‍ ഭീഷ്മപര്‍വം). ഡബ്ബിങ് ഷോബി തിലകന്‍. നൃത്ത സംവിധാനം ഷോബി പോള്‍ രാജ് (തല്ലുമാല). വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണന്‍ (സഊദി വെള്ളക്ക). ശബ്ദ രൂപകല്‍പന അജയന്‍ അടാട്ട് (ഇലവീഴാ പൂഞ്ചിറ). ശബ്ദമിശ്രണം വിപിന്‍ നായര്‍ (ന്നാ താന്‍ കേസ് കൊട്). കലാ സംവിധായകന്‍ ജ്യോതിഷ് ശങ്കര്‍ (ന്നാ താന്‍ കേസ് കൊട്). ഗായിക മൃദുല വാര്യര്‍. ഗായകന്‍ കപില്‍ കബിലന്‍. മികച്ച കാമറ ചന്ദ്രു ശെല്‍വരാജ് (വഴക്ക്. പ്രത്യേക ജൂറി അവാര്‍ഡ് കുഞ്ചാക്കോ ബോബന്‍. മികച്ച ബാലതാരം തന്മയ സോള്‍ (വഴക്ക്). മികച്ച സ്വഭാവ നടന്‍ ടി പി കുഞ്ഞികൃഷ്ണന്‍ (ന്നാ താന്‍ കേസ് കൊട്).
ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരജേതാക്കളെ തിരഞ്ഞെടുത്തത്. പ്രധാന വിഭാഗങ്ങളില്‍ കടുത്ത മത്സരമാണ് നടന്നത്. 154 സിനിമകളാണ് ജൂറി പരിഗണിച്ചത്. ഇതില്‍ എട്ടെണ്ണം കുട്ടികളുടെ ചിത്രമാണ്. അവസാന റൗണ്ടില്‍ 49 സിനിമകളെത്തി.