നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടര്‍ന്നാണ് അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് നടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
1979-ല്‍ നിത്യവസന്തം എന്ന ചിത്രത്തിലൂടെയാണ് ജോണി അഭിനയരംഗത്തെത്തിയത്. 100-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ അധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ.
വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു താരം. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാനാണ് അവസാന ചിത്രം.